ഗോളുമായി ഫാറ്റി തിരിച്ചെത്തി, ബാഴ്‌സക്ക് തകർപ്പൻ ജയം!
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ ലെവാന്റെയെ തകർത്തു വിട്ടത്. പരിക്ക് മൂലം ദീർഘകാലം പുറത്തിരുന്ന അൻസു ഫാറ്റി ഗോളുമായി തിരിച്ചെത്തിയതാണ് ഈ മത്സരത്തിൽ ആരാധകർക്ക് ആവേശം നൽകിയ കാര്യം. ശേഷിച്ച ഗോളുകൾ ഡീപേ, ലൂക്ക് ഡി യോങ് എന്നിവർ നേടി.ജയത്തോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ ആറാമതെത്തിയിട്ടുണ്ട്.6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.
When you feel the colors. 💙❤️ pic.twitter.com/MACAc8IJ5u
— FC Barcelona (@FCBarcelona) September 26, 2021
ലൂക്ക്, ഡീപേ, കൂട്ടീഞ്ഞോ എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റനിരയിൽ.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാഴ്‌സക്ക് ലഭിച്ച പെനാൽറ്റി ഡീപേ ലക്ഷ്യം കാണുകയായിരുന്നു.14-ആം മിനിറ്റിൽ ബാഴ്‌സയുടെ രണ്ടാം ഗോളും പിറന്നു.സെർജിനോ ഡെസ്റ്റിന്റെ അസിസ്റ്റിൽ നിന്നാണ് ലൂക്ക് ഡി യോങ്ങാണ് ഗോൾ നേടിയത്. താരത്തിന്റെ ബാഴ്‌സ ജേഴ്സിയിലുള്ള ആദ്യ ഗോളായിരുന്നു ഇത്.മത്സരത്തിന്റെ 81-ആം മിനുട്ടിലാണ് ഫാറ്റി കളത്തിലേക്കെത്തുന്നത്.91-ആം മിനുട്ടിൽ ഫാറ്റി മനോഹരമായ ഒരു ഗോൾ നേടുകയും ചെയ്തു. താരത്തിന്റെ തിരിച്ചു വരവ് ആരാധകർക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്.