ഗോളുമായി ഡീപേ, ജയിക്കാനാവാതെ ബാഴ്‌സ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സക്ക്‌ സമനില കുരുക്ക്. അത്ലറ്റിക്ക് ബിൽബാവോയാണ് ബാഴ്‌സയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.അത്ലറ്റിക്കിന് വേണ്ടി ഇനീഗോ മാർട്ടിനെസ് ഗോൾ നേടിയപ്പോൾ ബാഴ്‌സയുടെ ഗോൾ മെംഫിസ് ഡീപേയുടെ വകയായിരുന്നു. താരത്തിന്റെ ആദ്യ ലാലിഗ ഗോളാണിത്.ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുകൾ നേടിയ ബാഴ്‌സ ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

ബ്രൈത്വെയിറ്റ്, ഡീപേ, ഗ്രീസ്‌മാൻ എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റനിരയിൽ അണിനിരന്നിരുന്നത്.മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ 50-ആം മിനുട്ടിൽ ബിൽബാവോ ലീഡ് നേടി.മുനൈനിന്റെ അസിസ്റ്റിൽ നിന്നാണ് ഇനീഗോ ഗോൾ കണ്ടെത്തിയത്.ഈ ഗോളിന് 75-ആം മിനുട്ടിലാണ് ബാഴ്‌സ മറുപടി നൽകുന്നത്. സെർജി റോബർട്ടോ നൽകിയ പാസ് ഒരു വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ ഡീപേ വലയിൽ എത്തിക്കുകയായിരുന്നു.ഇനി ഗെറ്റാഫെക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *