ഗോളുകൾ നേടുന്നതിന് അഡിക്റ്റായവൻ :ക്രിസ്റ്റ്യാനോയെ കുറിച്ച് ക്രൂസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ടോണി ക്രൂസും ഒരുമിച്ച് നാല് വർഷക്കാലമാണ് റയൽ മാഡ്രിഡിൽ കളിച്ചിട്ടുള്ളത്. പിന്നീട് റൊണാൾഡോ 2018ൽ ക്ലബ്ബ് വിടുകയായിരുന്നു. എന്നാൽ ക്രൂസ് ഈ വർഷം വരെ റയൽ മാഡ്രിഡിൽ തുടരുകയും ഒരുപാട് കിരീടം നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ ക്രൂസ് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ വിശ്രമ ജീവിതമാണ് താരം നയിച്ചു കൊണ്ടിരിക്കുന്നത്.

പുതുതായി നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ക്രൂസ് പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോയുടെ ഹാർഡ് വർക്കിനെയാണ് ഇദ്ദേഹം പ്രശംസിച്ചിട്ടുള്ളത്. ഗോളുകൾ നേടുക എന്നത് ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഒരു പോസിറ്റീവായ അഡിക്ഷനായിരുന്നുവെന്നും ക്രൂസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ പരിശീലനത്തിന് വേണ്ടി വരുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ അവിടെ ട്രെയിനിങ് നടത്തുന്നുണ്ടാകും. ഞാൻ ട്രെയിനിങ് അവസാനിപ്പിച്ച് പോകുന്ന സമയത്തും റൊണാൾഡോ ട്രെയിനിങ് തുടരുകയായിരിക്കും. നമ്മൾ എല്ലാവരും കിരീടങ്ങൾ നേടാനും ഗോളുകൾ നേടാനും ആഗ്രഹിക്കുന്നവരാണ്. പക്ഷേ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അതൊരു അഡിക്ഷനാണ്. ഗോളുകൾ നേടുക എന്നത് റൊണാൾഡോക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരു അഡിക്ഷനാണ്. സൗദി അറേബ്യയിലും അത് തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് പറയാൻ എനിക്ക് ധൈര്യമുണ്ട് “ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.

ഇപ്പോഴും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 8 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനി വരുന്ന അഞ്ചാം തീയതി ഒരു മത്സരം അൽ നസ്ർ കളിക്കുന്നുണ്ട്.ആ മത്സരത്തിലും റൊണാൾഡോ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *