ഗോളാഘോഷിക്കുമ്പോൾ പോലും പിടിക്കാൻ പ്രയാസമുള്ള താരമാണ് റൊണാൾഡോയെന്ന് സഹതാരം
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന താരമാണ് റൊണാൾഡോ നസാരിയോ. പന്തുതട്ടിയിടത്തെല്ലാം പൊന്നുവിളയിച്ച താരങ്ങളിലൊരാളാണ് റൊണാൾഡോ. അത്കൊണ്ട് തന്നെ സഹതാരങ്ങൾക്കൊക്കെ തന്നെയും ഏറെ പ്രിയപ്പെട്ടവനാണ് റൊണാൾഡോ. ലാലിഗ വമ്പൻമാരായ റയൽ മാഡ്രിഡിലും ബാഴ്സലോണയിലും ഒട്ടേറെ മികച്ച താരങ്ങൾ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സഹതാരമായിരുന്ന റോബർട്ടോ കാർലോസ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ ബാഴ്സയിൽ താരത്തിന്റെ സഹതാരമായിരുന്ന ഓസ്കാർ ഗാർഷ്യ താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. ഗോളാഘോഷത്തിൽ പോലും പിടിക്കാൻ പ്രയാസമുള്ള താരമാണ് റൊണാൾഡോ എന്നാണ് അദ്ദേഹം ആലങ്കാരികമായി പറഞ്ഞത്.പിന്നീട് റൊണാൾഡോയെ പോലൊരു താരത്തെ കണ്ടത് മെസ്സിയുടെ വരവോടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
"Era complicado hasta cogerle para celebrar los goles, porque él seguía a la misma velocidad", explica Óscar García https://t.co/UEJA4lcgxu
— MARCA (@marca) June 2, 2020
” അദ്ദേഹം നേടുന്ന ഗോളുകൾ വളരെ എടുത്ത് നിന്ന് കാണാനുള്ള ഭാഗ്യം ലഭിച്ച താരങ്ങളിലൊരാളാണ് ഞാൻ. അദ്ദേഹത്തിന്റെ വേഗതക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. ഗോളാഘോഷത്തിൽ പോലും അദ്ദേഹത്തെ പിടിക്കാൻ ബുദ്ദിമുട്ടാണ്. കാരണം കളിക്കളത്തിലെ അതേ സ്പീഡ് തന്നെയായിരിക്കും അദ്ദേഹം ഗോൾ ആഘോഷിക്കുമ്പോഴും. ആദ്യത്തെ ട്രൈനിംഗ് സെഷനിൽ തന്നെ അദ്ദേഹം ഒരു വ്യത്യസ്തമായ താരമാണ് എന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ബാഴ്സയിൽ ഞങ്ങളെ അദ്ദേഹം ഒരുപാട് സഹായിക്കുകയും ചെയ്തു. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്ത താരങ്ങളിൽ ഒരാളാണ് അദ്ദേഹം. മെസ്സിയുടെ വരവ് വരെ അദ്ദേഹത്തെ പോലെ ബോൾ കണ്ട്രോൾ ഉള്ള താരത്തെ ഞാൻ കണ്ടിരുന്നില്ല. റൊണാൾഡോയും മെസ്സിയും മാത്രമേ അത്പോലെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുള്ളൂ. എനിക്ക് ഒരുപാട് മികച്ച സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്. തീർച്ചയായും റൊണാൾഡോയുടെ സ്ഥാനം മുൻ നിരയിൽ തന്നെയാണ് ” ഗാർഷ്യ പറഞ്ഞു.