ഗോളടി തുടർന്ന് ഡീപേ, ബാഴ്‌സക്ക് മിന്നും വിജയം!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് വിജയം. ജർമ്മൻ ക്ലബായ സ്റ്റുട്ട്ഗർട്ടിനെയാണ് ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.സൂപ്പർ താരം മെംഫിസ് ഡീപേ തന്റെ രണ്ടാം മത്സരത്തിലും ഗോൾ നേടിയിട്ടുണ്ട്.ഡീപേയെ കൂടാതെ യുസുഫ് ഡെമിർ, റിക്കി പുജ് എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്.ഇതോടെ പ്രീ സീസൺ മത്സരങ്ങളിലെ ബാഴ്‌സയുടെ വിജയകുതിപ്പ് തുടരുകയാണ്.ജോയൻ ഗാമ്പർ ട്രോഫിയിൽ യുവന്റസിനെയാണ് ബാഴ്‌സക്ക് നേരിടാനുള്ളത്.
BOOOOOOOOOOOM! pic.twitter.com/OPtfJbSUcZ
— FC Barcelona (@FCBarcelona) July 31, 2021
ജർമ്മനിയിൽ വെച്ച് നടന്ന മത്സരത്തിൽ ഡീപേ, ഗ്രീസ്‌മാൻ,ഡി ജോങ്, പിക്വേ എന്നിവരൊക്കെ ബാഴ്‌സയുടെ ആദ്യഇലവനിൽ ഇടം നേടിയിരുന്നു.മത്സരത്തിന്റെ 21-ആം മിനുട്ടിൽ തകർപ്പൻ ഷോട്ടിലൂടെയാണ് ഡീപേ വല കുലുക്കിയത്.36-ആം മിനുട്ടിൽ ഡെമിർ ബാഴ്‌സയുടെ ലീഡ് വർധിപ്പിക്കുകയായിരുന്നു.പിന്നീട് 62-ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ പുജും ഗോൾ കണ്ടെത്തി.74-ആം മിനുട്ടിലാണ് പുജ് ബാഴ്‌സയുടെ ഗോൾപട്ടിക പൂർത്തിയാക്കിയത്.