ഗോളടിച്ചാൽ സന്തോഷിക്കും, പക്ഷേ ആഘോഷിക്കില്ല:റയലിനെതിരെയുള്ള മത്സരത്തെക്കുറിച്ച് റാമോസ്.
ലാലിഗയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡും സെവിയ്യയും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.റയൽ മാഡ്രിഡിന്റെ ഇതിഹാസമായിരുന്ന സെർജിയോ റാമോസ് ഇപ്പോൾ സെവിയ്യയുടെ താരമാണ്. അദ്ദേഹം സാന്റിയാഗോ ബെർണാബുവിലേക്ക് മടങ്ങിയെത്തുകയാണ്.
ഇതേക്കുറിച്ച് ചില കാര്യങ്ങൾ റാമോസ് പറഞ്ഞിട്ടുണ്ട്.അതായത് റയൽ മാഡ്രിഡിനെയും അവരുടെ ആരാധകരെയും താൻ ഒരുപാട് ബഹുമാനിക്കുന്നു എന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്. റയലിനെതിരെ ഗോളടിച്ചാൽ സന്തോഷിക്കുമെന്നും എന്നാൽ അത് ആഘോഷിക്കില്ല എന്നും റാമോസ് പറഞ്ഞിട്ടുണ്ട്.DAZN എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റാമോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Sergio Ramos on his return to the Bernabéu: “It’s going to be very emotional…” pic.twitter.com/bWoMJPzTwu
— Madrid Xtra (@MadridXtra) February 21, 2024
” എനിക്ക് റയൽ മാഡ്രിഡിനോടും അവരുടെ ആരാധകരോടും ഒരുപാട് ബഹുമാനമുണ്ട്.ഞാൻ ഗോളടിച്ചാൽ അത് ആഘോഷിക്കില്ല.പക്ഷേ ഗോൾ നേടാൻ കഴിഞ്ഞാൽ അത് ഭാഗ്യമാണ്. ഗോളടിച്ചുകൊണ്ട് വിജയിക്കാൻ കഴിഞ്ഞാൽ മൂന്ന് പോയിന്റുകൾ ലഭിക്കുന്നതിൽ ഞാൻ സന്തോഷവാനാകും. വീട്ടിലേക്ക് പോകുന്ന ഒരു ഫീലാണ് എനിക്കുള്ളത്. കാരണം ഞാൻ ഒരുപാട് വർഷം അവിടെ ചിലവഴിച്ചതാണ്. സഹതാരങ്ങളുമായും ആരാധകരുമായും മനോഹരമായും ഓർമ്മകൾ എനിക്കുണ്ട്. തീർച്ചയായും അതുല്യമായ ഇമോഷണൽ ആയ ഒരു നിമിഷമായിരിക്കും അത്. എല്ലാ കിരീടങ്ങളിലും എല്ലാവർഷവും കിരീട ഫേവറേറ്റുകളാണ് റയൽ മാഡ്രിഡ്.അവർ മികച്ച സമയത്തിലൂടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ആ സ്റ്റേഡിയത്തെ ഞങ്ങൾക്ക് നന്നായി അറിയാം. മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയായിരിക്കും ഞങ്ങൾ ശ്രമിക്കുക ” ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.
സെവിയ്യ ഈ സീസണിൽ വളരെയധികം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയിൽ 15ആം സ്ഥാനത്താണ് അവർ ഉള്ളത്.25 മത്സരങ്ങളിൽ നിന്ന് കേവലം 5 മത്സരങ്ങളിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ സീസണിലായിരുന്നു റാമോസ് തന്റെ പഴയ ക്ലബ്ബായ സെവിയ്യയിൽ തന്നെ തിരിച്ചെത്തിയത്.