ഗോളടിക്കാനാവുന്നില്ല, പിൻവലിച്ചതിൽ ദേഷ്യം പ്രകടിപ്പിച്ച് സുവാരസ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സെവിയ്യയായിരുന്നു അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്.ഇതോടെ അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും അത്ലറ്റിക്കോ പരാജയപ്പെടുകയായിരുന്നു.
മത്സരത്തിൽ സൂപ്പർ താരം ലൂയിസ് സുവാരസ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതോടെ മത്സരത്തിന്റെ 57-ആം മിനിറ്റിൽ സിമയോണി താരത്തെ പിൻവലിച്ചു കൊണ്ട് മാത്യൂസ് കുഞ്ഞയെ ഇറക്കുകയായിരുന്നു. ഒട്ടും സംതൃപ്തനല്ലാതെയാണ് ലൂയിസ് സുവാരസ് കളം വിട്ടത്. ” എപ്പോഴും ഇങ്ങനെയാണ് ” എന്നുള്ളത് മോശം വാക്കുകൾ ഉപയോഗിച്ച് കൊണ്ട് പിറുപിറുക്കുന്ന സുവാരസിനെ ക്യാമറകണ്ണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.പിൻവലിച്ചതിലുള്ള ദേഷ്യം സൈഡ് ബെഞ്ചിൽ ഇരുന്ന് കൊണ്ട് സുവാരസ് നടത്തുന്നതും വ്യക്തമായിരുന്നു.
❌❌❌❌❌❌❌
— GOAL (@goal) December 19, 2021
Luis Suarez has not scored in his last seven games for Atletico Madrid.
His longest goalscoring drought since 2014. pic.twitter.com/gQv59lDyIw
നിലവിൽ മോശം ഫോമിലൂടെയാണ് സുവാരസ് കടന്നു പോയികൊണ്ടിരിക്കുന്നത്.അവസാനമായി ക്ലബ്ബിനായി കളിച്ച 7 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിട്ടില്ല.2014-ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു ഗോൾ വരൾച്ച താരം അനുഭവിക്കുന്നത്.അവസാനമായി കളിച്ച 10 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മിന്നും ഫോമിലായിരുന്നു സുവാരസും അത്ലറ്റിക്കോയും കളിച്ചിരുന്നത്. എന്നാൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് അത്ലറ്റിക്കോ പോയിന്റ് ടേബിളിൽ ഉള്ളത്.