ഗുണ്ടോഗൻ ഇനി ബാഴ്സക്ക് സ്വന്തം!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ തകർപ്പനൊരു സൈനിങ്ങ് പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ മധ്യനിരതാരമായ ഇൽകെയ് ഗുണ്ടോഗനെയാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഫാബ്രിസിയോ റൊമാനോ കൺഫേം ചെയ്തിട്ടുണ്ട്.
ഫ്രീ ഏജന്റായി കൊണ്ടാണ് ഗുണ്ടോഗൻ ഇപ്പോൾ ബാഴ്സയിലെത്തുന്നത്. 2025 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുന്നത്. ഈ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. ഈ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 3 കിരീടങ്ങൾ നേടിയ താരമാണ് ഗുണ്ടോഗൻ.മാത്രമല്ല തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് അദ്ദേഹം ക്ലബ്ബിന് വേണ്ടി നടത്തിയിട്ടുള്ളത്.
Ilkay Gündogan to Barcelona, here we go! Final approval arrived on club side to register him as new signing, green light from the player. It’s done deal, signed few minutes ago. 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) June 21, 2023
Gündogan has agreed a two year deal valid until June 2025 with option for further year. pic.twitter.com/Gr467hNBms
കഴിഞ്ഞ പ്രീമിയർ ലീഗിൽ 31 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് എട്ടു ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 2016ൽ ബൊറൂസിയയിൽ നിന്നായിരുന്നു ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.304 മത്സരങ്ങളാണ് ആകെ സിറ്റിക്ക് വേണ്ടി താരം കളിച്ചത്.അതിൽ നിന്ന് 60 ഗോളുകളും നേടിയിട്ടുണ്ട്.ഏതായാലും താരത്തിന്റെ സാന്നിധ്യം അടുത്ത സീസണുകളിൽ ബാഴ്സക്ക് വളരെയധികം ഗുണം ചെയ്യും.