ഗിന്നസ് റെക്കോർഡും സിനിമയും,ബെൻസിമയെ കുറിച്ച് പലർക്കുമറിയാത്ത പത്ത് കാര്യങ്ങൾ!

ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തി കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ താരമാണ് റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ.43 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളാണ് ഈ സീസണിൽ ബെൻസിമ കരസ്ഥമാക്കിയിട്ടുള്ളത്. ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും ബെൻസിമ തന്നെയാണ്.

ഈ ബെൻസിമയെക്കുറിച്ച് അധികമാർക്കും അറിയാത്ത 10 കാര്യങ്ങൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

1-അൾജീരിയൻ ദമ്പതികളുടെ മകനായി കൊണ്ടാണ് കരിം ബെൻസിമ ജനിച്ചിട്ടുള്ളത്.അൾജീരിയക്ക് വേണ്ടി കളിക്കാനുള്ള അവസരം താരത്തിന് ഉണ്ടായിരുന്നുവെങ്കിലും ബെൻസിമ ഫ്രാൻസിനെ തിരഞ്ഞെടുക്കുകയായിരുന്നു.

2-എൽ ക്ലാസ്സിക്കോയിലെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന റെക്കോർഡ് ബെൻസിമയുടെ പേരിലാണ്.2011 ഡിസംബർ 10നാണ് ഈ ഗോൾ പിറന്നത്.21-ആം സെക്കന്റിലാണ് ബെൻസിമ ഈ ഗോൾ കരസ്ഥമാക്കിയത്.

3-ബെൻസിമയുടെ കഥ പറയുന്ന ഒരു സിനിമയും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.2017ലാണ് ഈ സിനിമ റിലീസായത്.Le K Benzema എന്നാണ് ഈ സിനിമയുടെ പേര്.

4-ലിയോണിൽ ബോൾ ബോയ് ആയിക്കൊണ്ട് കരിം ബെൻസിമ വർക്ക് ചെയ്തിട്ടുണ്ട്. തന്റെ എട്ടാമത്തെ വയസ്സിലായിരുന്നു ബെൻസിമ ലിയോണിന്റെ യൂത്ത്‌ ടീമിലെത്തിയത്.

5-ബെൻസിമയുടെ രണ്ട് സഹോദരന്മാരും ഫുട്ബോൾ താരങ്ങളാണ്.എന്നാൽ രണ്ടുപേർക്കും വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇവർ ഫുട്ബോളിനോട് ഇപ്പോൾ വിട പറഞ്ഞിട്ടുണ്ട്.

6-ബെൻസിമയുടെ പേരിൽ ഒരു ഗിന്നസ് റെക്കോർഡും നിലവിലുണ്ട്. തുടർച്ചയായി ഏറ്റവും കൂടുതൽ സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ താരമെന്ന ഗിന്നസ് റെക്കോർഡാണ് ബെൻസിമ ലയണൽ മെസ്സിക്കൊപ്പം പങ്കിടുന്നത്.17 സീസണുകളിൽ തുടർച്ചയായി ഇരുവരും ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയിട്ടുണ്ട്.

7-അണ്ടർ 17 യുറോ ചാമ്പ്യൻമാരായ ഫ്രാൻസിന്റെ ഭാഗമാവാൻ ബെൻസിമക്ക് കഴിഞ്ഞിരുന്നു.2004-ൽ സ്പെയിനിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഫ്രാൻസ് ഈ കിരീടം സ്വന്തമാക്കിയിരുന്നത്.

8-എല്ലാ കോമ്പിറ്റീഷനിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ കരസ്ഥമാക്കിയ ഫ്രഞ്ച് താരം ബെൻസിമയാണ്.തിയറി ഹെൻറിയെയാണ് ബെൻസിമ മറികടന്നത്.414 ഗോളുകളാണ് ബെൻസിമ നേടിയിട്ടുള്ളത്.

9- ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും ബെൻസിമയുടെ പേരിലാണ്.ചെൽസിക്കെതിരെ ഹാട്രിക് നേടുമ്പോൾ ബെൻസിമയുടെ പ്രായം 34 ഈ വർഷവും 108 ദിവസവുമാണ്.

10- റയലിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമെന്ന റെക്കോർഡും ബെൻസിമയുടെ പേരിലാണ്.602 മത്സരങ്ങളാണ് ബെൻസിമ റയലിന് വേണ്ടി കളിച്ചിട്ടുള്ളത്.

ഇതൊക്കെയാണ് ഗോൾ പുറത്തുവിട്ട ബെൻസിമയെ കുറിച്ചുള്ള ചില അപൂർവ്വ കാര്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!