ഗാവി മടങ്ങിയെത്തിയാൽ അവൻ തീ ആയിരിക്കും:ഫ്ലിക്ക്
സമീപകാലത്ത് ബാഴ്സയുടെ മധ്യനിരയിൽ തകർപ്പൻ പ്രകടനം നടത്തിയ യുവ പ്രതിഭയാണ് ഗാവി. ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി.ഇപ്പോഴും പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
എന്നാൽ അധികം വൈകാതെ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ബാഴ്സ ആരാധകർ പ്രതീക്ഷിക്കുന്നത്.ഗാവിയുടെ വരവ് ബാഴ്സക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അത് അവരുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് തന്നെ പറഞ്ഞിട്ടുണ്ട്.ഗാവി തിരിച്ചെത്തിയാൽ ഫയറായിരിക്കും അഥവാ തീയായിരിക്കും എന്നാണ് ബാഴ്സ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഗാവി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയാൽ അദ്ദേഹം തീ ആയിരിക്കും.എത്രയും വേഗം മടങ്ങിയെത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.പക്ഷേ ഞങ്ങൾ അദ്ദേഹത്തിന് സമയം നൽകണം, അദ്ദേഹത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്തുകയും വേണം. നിലവിൽ നല്ല രൂപത്തിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. നല്ല ഒരു പ്രൊഫഷണലാണ് അദ്ദേഹം.മടങ്ങിയെത്താൻ വേണ്ടി എല്ലാവരും അദ്ദേഹത്തെ സഹായിക്കും. 1പത്തോ പതിനഞ്ചോ വർഷങ്ങൾ അദ്ദേഹം ബാഴ്സക്ക് വേണ്ടി കളിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ കേവലം 12 ലീഗ് മത്സരങ്ങൾ മാത്രമാണ് ഈ മിഡ്‌ഫീൽഡർ കളിച്ചിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു.സ്പെയിനിന് വേണ്ടി ജോർജിയെക്കെതിരെ നടന്ന മത്സരത്തിൽ ആയിരുന്നു ഗാവിക്ക് ഗുരുതരമായി പരിക്കേറ്റത്.കഴിഞ്ഞ നവംബർ 20ന് ശേഷം ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.