ഗലാക്റ്റിക്കോസിനേക്കാൾ എന്ത്കൊണ്ടും മികച്ചത്:ഇപ്പോഴത്തെ റയലിനെ പ്രശംസിച്ച് ഗൂട്ടി

റയൽ മാഡ്രിഡിന്റെ എക്കാലത്തെയും പ്രശസ്തമായ സ്‌ക്വാഡുകളിൽ ഒന്നാണ് ഗലാക്റ്റിക്കോസ്. നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമായ സ്‌ക്വാഡിനെയായിരുന്നു അവർ ഗലാക്റ്റിക്കോസ് എന്ന് വിളിക്കപ്പെട്ടിരുന്നത്. 2000 മുതൽ ഏകദേശം 2007 വരെയാണ് ഈ ടീം നിലനിന്നിരുന്നത്.സിദാൻ,റൊണാൾഡോ,ബെക്കാം തുടങ്ങിയ നിരവധി ഇതിഹാസങ്ങൾ ഈ ടീമിന്റെ ഭാഗമായിരുന്നു.

അതിന്റെ ഭാഗമായിട്ടുള്ള മറ്റൊരു ലെജൻഡാണ് ഗൂട്ടി. എന്നാൽ നിലവിലെ റയൽ മാഡ്രിഡ് ടീമിനെയും ഗലാക്റ്റിക്കോസിനെയും അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ റയൽ എന്തുകൊണ്ടും ഗലാക്റ്റിക്കോസിനേക്കാൾ മികച്ചതാണെന്നും പരസ്പരം ഏറ്റുമുട്ടിയാൽ ഇപ്പോഴത്തെ റയൽ വിജയിക്കുമെന്നുമാണ് ഗൂട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇപ്പോഴത്തെ റയൽ മാഡ്രിഡ് യഥാർത്ഥത്തിൽ ഗലാക്റ്റിക്കോസ് റയൽ മാഡ്രിഡിനെക്കാൾ എന്തുകൊണ്ടും മികച്ചതാണ്.ഗലാക്റ്റിക്കോസ് റയൽ മാഡ്രിഡ് വിജയങ്ങൾ നേടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.കാരണം കുറെ താരങ്ങൾ അറ്റാക്കിങ്ങിന് വേണ്ടി മുന്നോട്ടു പോകും, പക്ഷേ ഡിഫൻഡിങ്ങിന് ഇങ്ങനെ വേണ്ടി കുറച്ചു താരങ്ങൾ മാത്രമാണ് പുറകോട്ടു വരിക. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ റയൽ മാഡ്രിഡ് തന്നെയാണ് വിജയിക്കുക “ഇതാണ് ഗൂട്ടി പറഞ്ഞിട്ടുള്ളത്.

നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് റയൽ മാഡ്രിഡാണ്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെയാണ് റയലിന് നേരിടാനുള്ളത്.ഈ സീസണിന് ശേഷം എംബപ്പേ,എൻഡ്രിക്ക് എന്നിവർ റയലിനൊപ്പം ജോയിൻ ചെയ്യും. കൂടെ അൽഫോൻസോ ഡേവിസ് കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *