ക്ഷമ കാണിക്കൂ, കഴിവ് എന്തെന്ന് കാണിച്ചുതരും:ഗുലറിനെ കുറിച്ച് ആഞ്ചലോട്ടി

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിനെ സ്വന്തമാക്കിയത്.എന്നാൽ പരിക്കു മൂലം ദീർഘകാലം അദ്ദേഹം പുറത്തിരിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹം റയലിനു വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഗോളുകളോ അസിസ്റ്റുകളോ നേടിയിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നത്.

ഗുലറിന് അവസരങ്ങൾ നൽകാത്തതിനെ കുറിച്ച് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് ചോദിക്കപ്പെട്ടിരുന്നു.ഗുലറിന്റെ കാര്യത്തിൽ ക്ഷമ കാണിക്കാനാണ് ഈ പരിശീലകൻ ആവശ്യപ്പെട്ടിട്ടുള്ളത്. മാത്രമല്ല അധികം വൈകാതെ ഗുലർ തന്റെ കഴിവുകൾ എന്തൊക്കെയാണ് എന്നത് തെളിയിക്കുമെന്നും ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ആർദ ഗുലറിന്റെ കാര്യത്തിൽ ക്ഷമ കാണിക്കൂ.അദ്ദേഹം ഓക്കെയാണ്.അദ്ദേഹത്തിന് കളിക്കാൻ സാധിക്കും.നല്ല ഒരു ലെവലിൽ ആണ് അദ്ദേഹം ഉള്ളത്.നിലവിൽ അദ്ദേഹം മറ്റുള്ള താരങ്ങളുമായി തന്റെ സ്ഥാനത്തിന് വേണ്ടി ഫൈറ്റ് ചെയ്യേണ്ടതുണ്ട്.ക്ഷമയാണ് ഇവിടെ വേണ്ടത്. തീർച്ചയായും അദ്ദേഹം തന്റെ ക്വാളിറ്റി പുറത്തെടുക്കുക തന്നെ ചെയ്യും. അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡും റയോ വല്ലക്കാനോയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്താണെങ്കിൽ റയോ വല്ലക്കാനോ 15ആം സ്ഥാനത്താണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *