ക്ലബ് വേൾഡ് കപ്പിൽ പങ്കെടുക്കുമെന്ന് റയൽ മാഡ്രിഡ്, വാക്കുകൾ വളച്ചൊടിച്ചുവെന്ന് ആഞ്ചലോട്ടി!
റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ ഒരു അഭിമുഖം ഇന്നലെ പുറത്തു വന്നിരുന്നു.വരുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ റയൽ മാഡ്രിഡ് പങ്കെടുക്കില്ല എന്ന് അദ്ദേഹം ഈ അഭിമുഖത്തിൽ അറിയിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. റയൽ മാഡ്രിഡ് ഒരു മത്സരം കളിച്ചാൽ 20 മില്യൺ യൂറോ കിട്ടുമെന്നും എന്നാൽ വേൾഡ് കപ്പിൽ മുഴുവനും കളിച്ചാൽ പോലും ഫിഫ നൽകുന്നത് കേവലം 20 മില്യൺ യൂറോ മാത്രമാണെന്നും ആഞ്ചലോട്ടി ആരോപിച്ചിരുന്നു. പുതിയ ഫോർമാറ്റിൽ നടപ്പിലാക്കുന്ന വേൾഡ് കപ്പിൽ റയൽ മാഡ്രിഡ് ഉണ്ടാവില്ല എന്നത് വലിയ ചർച്ചയായി.
എന്നാൽ ഈ വിഷയത്തിൽ ഒരു വ്യക്തത നൽകിക്കൊണ്ട് റയൽ മാഡ്രിഡ് തന്നെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കി. വരുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ റയൽ മാഡ്രിഡ് പങ്കെടുക്കുമെന്ന് റയൽ തന്നെ അറിയിക്കുകയായിരുന്നു. ഒരുപാട് ആഗ്രഹങ്ങളോടുകൂടിയും അഭിമാനത്തോടുകൂടിയും ഈ കിരീടത്തിന് വേണ്ടി പോരാടിക്കുമെന്ന് റയൽ മാഡ്രിഡ് അറിയിച്ചിരുന്നു. ഇതിനെ പിന്നാലെ വിശദീകരണവുമായി കൊണ്ട് കാർലോ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്.താൻ പറഞ്ഞ കാര്യങ്ങൾ ഉദ്ദേശിച്ച രൂപത്തിൽ അല്ല പുറത്തേക്ക് വന്നത് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ജിയോനെയിലുമായുള്ള എന്റെ അഭിമുഖത്തിൽ ഞാൻ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ച രൂപത്തിൽ അല്ല പുറത്തേക്ക് വന്നിട്ടുള്ളത്. ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ ഞാൻ താല്പര്യമുള്ളവൻ തന്നെയാണ്. റയൽ മാഡ്രിഡിനോടൊപ്പം വലിയ കിരീടങ്ങൾ നേടാനുള്ള വലിയ അവസരങ്ങൾ തന്നെയാണ് ഇത് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത ക്ലബ്ബ് വേൾഡ് കപ്പിൽ റയൽ മാഡ്രിഡ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡ് പുറത്തെടുത്തിട്ടുള്ളത്.ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഫിഫ ക്ലബ്ബ് വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളും റയൽ മാഡ്രിഡ് തന്നെയാണ്.