ക്ലബ് വിടില്ലെന്ന് ഉംറ്റിറ്റി, ബാഴ്‌സക്ക്‌ തലവേദന വർധിക്കുന്നു!

എഫ്സി ബാഴ്സലോണക്ക്‌ അവരുടെ വെയ്ജ് ബില്ല് കുറക്കണമെങ്കിൽ ചില താരങ്ങളെ ഒഴിവാക്കിയേ മതിയാകൂ എന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്. അത്കൊണ്ട് തന്നെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയോട് ക്ലബ് വിടാൻ ബാഴ്‌സ നേരത്തെ തന്നെ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ ഉംറ്റിറ്റി ബാഴ്‌സയുടെ ഈ ആവിശ്യം നിരസിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഈ സീസണിലെക്കുള്ള തന്റെ പ്ലാനിൽ ഉംറ്റിറ്റിക്ക്‌ ഇടമില്ല എന്നുള്ള കാര്യം കൂമാൻ ക്ലബ്ബിനെയും താരത്തെയും അറിയിച്ചിരുന്നു. എന്നാൽ താരം വിശ്വസിക്കുന്നത് ബാഴ്‌സക്ക്‌ താൻ ഉപയോഗപ്രദമാവുമെന്നാണ്. അത്കൊണ്ട് തന്നെ ബാഴ്‌സയിൽ കുറഞ്ഞത് ഒരു സീസണെങ്കിലും തുടരാനാണ് താരത്തിന്റെ പദ്ധതി. നിലവിൽ രണ്ട് വർഷത്തെ കരാറാണ് താരത്തിന് അവശേഷിക്കുന്നത്.

എന്നാൽ 9 മില്യൺ യൂറോയോളം സാലറി വാങ്ങുന്ന താരത്തെ ഒഴിവാക്കാനുള്ള ശ്രമം ബാഴ്‌സ മുമ്പേ തുടങ്ങിയതാണ്. താരത്തിന്റെ പരിക്കും ഫോം ഔട്ടും സാലറിയുമൊക്കെയാണ് ബാഴ്‌സക്ക്‌ തലവേദന സൃഷ്ടിക്കുന്നത്. പല ക്ലബുകളിൽ നിന്നും ഉംറ്റിറ്റിക്ക്‌ ഓഫറുകൾ വന്നിരുന്നുവെങ്കിലും അതൊന്നും താരം സ്വീകരിച്ചിരുന്നില്ല. ഇതോടെ കരാർ റദ്ദാക്കുമെന്ന് ബാഴ്‌സ താക്കീത് നൽകിയിരുന്നുവെങ്കിലും അതിന് സാധ്യത ഇല്ല എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്. എന്തെന്നാൽ നിയമപരമായി ഇതിന്റെ അനന്തര ഫലങ്ങൾ ബാഴ്‌സ അനുഭവിക്കേണ്ടി വന്നേക്കും.

27-കാരനായ താരം ടീമിൽ സ്ഥാനം നേടിയെടുക്കാൻ കഴിയുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്.ഗാർഷ്യ, പീക്കെ, അരൗഹോ ലെങ്ലെറ്റ്‌ എന്നിവർ ടീമിലുള്ള സെന്റർ ബാക്കുമാരാണ്. അത്കൊണ്ട് തന്നെ ഉംറ്റിറ്റിയെ ആവശ്യമില്ല എന്ന് തന്നെയാണ് ബാഴ്‌സയുടെ നിലപാട്. ഇനി ഉംറ്റിറ്റി നിർബന്ധം പിടിച്ച് ബാഴ്‌സയിൽ തുടരുകയാണെങ്കിൽ അദ്ദേഹം സാലറി കുറക്കാനെങ്കിലും തയ്യാറാവേണ്ടി വരും.അല്ലാത്ത പക്ഷം ബാഴ്‌സയിലെ പ്രശ്നങ്ങൾ വർദ്ധിക്കുകയെയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *