ക്ലബ്ബ് വിടുകയാണെന്ന് എംബപ്പേ പിഎസ്ജിയെ അറിയിച്ചു,ബാഴ്സക്കും താല്പര്യം.

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുമായുള്ള എംബപ്പേയുടെ കോൺട്രാക്ട് വരുന്ന സമ്മറിലാണ് അവസാനിക്കുക. ഈ കോൺട്രാക്ട് താരം പുതുക്കില്ല എന്നുള്ളത് നേരത്തെ തന്നെ ചില റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.കിലിയൻ എംബപ്പേ പിഎസ്ജിയിൽ തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നത് മാധ്യമപ്രവർത്തകർ എല്ലാവരും തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു.

അതായത് കോൺട്രാക്ട് പുതുക്കില്ല,ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം എംബപ്പേ ക്ലബ്ബിന്റെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിയെ അറിയിച്ചു കഴിഞ്ഞു. ഇതോടെ എംബപ്പേ ക്ലബ്ബ് വിടും എന്നത് ഉറപ്പായി കഴിഞ്ഞു.ഇനി എങ്ങോട്ട് എന്നുള്ളത് മാത്രമാണ് അറിയേണ്ടത്.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് എംബപ്പേ പോകും എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പക്ഷേ എന്തെങ്കിലും ട്വിസ്റ്റുകൾ സംഭവിക്കുമോ എന്നതു മാത്രമാണ് ഇനി നോക്കി കാണേണ്ടത്.

മറ്റൊരു സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ താരത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.പക്ഷേ താരത്തെ കൊണ്ടുവരിക എന്നത് ബാഴ്സയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. കാരണം താരത്തിന്റെ ഭീമമായ സൈനിംഗ് ബോണസും FFP നിയന്ത്രണങ്ങളും ഒക്കെ ബാഴ്സക്ക് വിലങ്ങു തടിയാണ്. അതുകൊണ്ടുതന്നെ എംബപ്പേയെ എത്തിക്കാൻ അവർക്ക് സാധിക്കില്ല. മറ്റൊരു റൂമർ ഉയർന്നു കേട്ടത് ആഴ്സണലുമായി ബന്ധപ്പെട്ടതാണ്.

പക്ഷേ വലിയ തുക താരത്തിന് നൽകിക്കൊണ്ട് ആഴ്സണൽ അദ്ദേഹത്തെ സ്വന്തമാക്കുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്. നിലവിൽ റയൽ മാഡ്രിഡിലേക്ക് എംബപ്പേ എത്താൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്. എന്നാൽ ഇതുവരെ ഒരു ഫൈനൽ എഗ്രിമെന്റിൽ എത്താൻ ഇരു പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *