ക്രെഡിറ്റ് ചാവിക്ക്,യമാൽ കാലുകൾ നിലത്തുറപ്പിക്കണം:ടെർ സ്റ്റീഗൻ!
കഴിഞ്ഞ യൂറോ കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് യുവ സൂപ്പർതാരമായ ലാമിൻ യമാൽ സ്പെയിനിന് വേണ്ടി പുറത്തെടുത്തിരുന്നത്. ടൂർണമെന്റിൽ ഒരു ഗോളും 4 അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയത്. യൂറോ കപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം യമാൽ കരസ്ഥമാക്കിയിരുന്നു. കൂടാതെ നിരവധി റെക്കോർഡുകളും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്.ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് പലരും അദ്ദേഹത്തെ ഇപ്പോൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിലൂടെ വളർന്ന് വന്ന താരമാണ് യമാൽ. ബാഴ്സ ഗോൾകീപ്പറായ ടെർ സ്റ്റീഗൻ താരത്തെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.യമാലിന്റെ മികവിനുള്ള ക്രെഡിറ്റിൽ കുറച്ച് ചാവിക്ക് നൽകണം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.യമാൽ തന്റെ എളിമ കൈവിടാൻ പാടില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.ബാഴ്സ ഗോൾകീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.
“യമാലിന്റെ കാര്യത്തിലെ ക്രെഡിറ്റ് നമ്മൾ ചാവിക്ക് നൽകേണ്ടതുണ്ട്.കാരണം അദ്ദേഹത്തിന് അവസരങ്ങൾ നൽകിയത് ചാവിയാണ്. വളരെയധികം സ്പെഷ്യലായ ഒരു താരമാണ് യമാൽ.അദ്ദേഹം കാലുകൾ നിലത്തുറപ്പിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇപ്പോൾ ലഭിക്കുന്ന പ്രശംസകൾ അദ്ദേഹം പരിഗണിക്കേണ്ട കാര്യമില്ല. മറിച്ച് അദ്ദേഹം ചെയ്യേണ്ടത് ടീമിന് വേണ്ടി വർക്ക് തുടരുക എന്നതാണ്.കാരണം ഇനിയും ഇമ്പ്രൂവ് ആവാൻ അദ്ദേഹത്തിന് കഴിയും.യുവതാരമാണ്.കരിയർ ആരംഭിച്ചിട്ടേ ഉള്ളൂ.ശാരീരികമായി ഇനിയും വളരേണ്ടതുണ്ട്. എന്ത് സഹായത്തിന് വേണമെങ്കിലും എന്നെ സമീപിക്കാം എന്ന് അദ്ദേഹത്തിന് അറിയാം “ഇതാണ് ബാഴ്സലോണയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
നിലവിൽ ബാഴ്സ അമേരിക്കയിൽ പ്രീ സീസൺ നടത്തുകയാണ്. ആദ്യത്തെ സൗഹൃദ മത്സരത്തിൽ അവർ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചിരുന്നു. എന്നാൽ യമാൽ പ്രീ സീസണിൽ ബാഴ്സക്കൊപ്പം ഇല്ല. അദ്ദേഹം നിലവിൽ വെക്കേഷനിലാണ് ഉള്ളത്.