ക്രിസ്റ്റ്യാനോ റയലിലേക്ക് തിരികെയെത്തുമോ? പ്രതികരിച്ച് സിദാൻ!

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുന്നുവെന്ന രൂപത്തിലുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ സമ്മറിൽ യുവന്റസ് കൈവിടുമെന്നും താരം റയൽ മാഡ്രിഡിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട് എന്നും പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. പക്ഷെ ഇതിനൊരു സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏതായാലും ഈ ഊഹാപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്‌ സിനദിൻ സിദാൻ.എൽചെക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന് എന്തായിരുന്നുവെന്നും അദ്ദേഹം എന്തൊക്കെയാണ് റയലിന് നേടിത്തന്നത് എന്നുള്ളതുമൊക്കെ എല്ലാവർക്കുമറിയാമെന്നുമാണ് സിദാൻ അറിയിച്ചത്. പക്ഷെ ഇപ്പോൾ അദ്ദേഹം യുവന്റസ് താരമാണെന്നും ഇപ്പോഴത്തെ വിഷയങ്ങളെ കുറിച്ച് പറയാൻ താനില്ലെന്നും എന്തെന്നാൽ ഇത്തരം കാര്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ട് എന്നുമാണ് സിദാൻ പറഞ്ഞത്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന് എന്തായിരുന്നുവെന്ന് നിങ്ങൾക്ക് എല്ലാവർക്കുമറിയാം.അദ്ദേഹം എന്തൊക്കെയാണ് റയലിന് നേടിത്തന്നതെന്നും എല്ലാവർക്കുമറിയാം.അത്ഭുതകരമായ പ്രവർത്തികളാണ് അദ്ദേഹം റയലിൽ ചെയ്തിരുന്നത്.പക്ഷെ അദ്ദേഹം ഇപ്പോൾ ഒരു യുവന്റസ് താരമാണ്.നല്ല രീതിയിലാണ് അദ്ദേഹം അവിടെ കളിച്ചു കൊണ്ടിരിക്കുന്നത്.പക്ഷെ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്കൊന്നും പറയാൻ സാധിക്കില്ല.എന്തെന്നാൽ ഇത്തരം കാര്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ട് ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *