ക്രിസ്റ്റ്യാനോ പോയതോടെ സിദാന്റെ മികവ് നഷ്ടപ്പെട്ടുവോ? കണക്കുകൾ ഇങ്ങനെ!

റയൽ മാഡ്രിഡ്‌ പരിശീലകനായുള്ള രണ്ടാം വരവ് സിദാന് അത്ര സുഖമുള്ള ഓർമ്മകളല്ല സമ്മാനിച്ചിരിക്കുന്നത്. ദുർബലരോട് പോലും റയൽ തോറ്റു തുടങ്ങിയതോടെ സിദാന്റെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.നിലവിൽ സിദാന്റെ മികവ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്തെന്നാൽ അദ്ദേഹത്തിന്റെ രണ്ടാം വരവിലെ 90 മത്സരങ്ങളിൽ 19 എണ്ണവും റയൽ തോറ്റിരിക്കുകയാണ്.എന്നാൽ ആദ്യത്തെ വരവിൽ സിദാന്റെ കീഴിൽ റയൽ മാഡ്രിഡ്‌ 149 മത്സരങ്ങൾ കളിച്ചപ്പോൾ കേവലം 16 എണ്ണത്തിൽ മാത്രമാണ് റയൽ തോൽവി വഴങ്ങിയിട്ടുള്ളത്. ഈ കണക്കുകളിൽ തന്നെ വലിയ വിത്യാസം കാണാൻ സാധിക്കും.ഈ സീസണിൽ ഇതുവരെ എട്ട് തോൽവികൾ റയൽ വഴങ്ങി കഴിഞ്ഞു. കഴിഞ്ഞ സീസണിലേറെ മോശം അവസ്ഥയിലൂടെയാണ് റയൽ ഇപ്പോൾ കടന്നു പോയികൊണ്ടിരിക്കുന്നത്.

ഇതിന് പ്രധാനകാരണമായി പലരും ചൂണ്ടികാട്ടുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടപറച്ചിലാണ്.കണക്കുകളും റൊണാൾഡോയെന്ന റയലിന്റെ നഷ്ടത്തെ വരച്ചു കാണിക്കുന്നു.മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് തുടർച്ചയായി നേടിയ റയൽ പിന്നീടുള്ള രണ്ട് തവണയും പ്രീ ക്വാർട്ടറിൽ പുറത്താവുകയാണ് ചെയ്തത്.റൊണാൾഡോ റയലിനോടൊപ്പമുള്ള 519 മത്സരങ്ങളിൽ 64 എണ്ണമാണ് റയൽ തോറ്റിട്ടുള്ളത്.അതായത് 12.33 % തോൽവികൾ. അതേസമയം 374 മത്സരങ്ങളിൽ റയൽ വിജയിച്ചു.

അതായത് 72% മത്സരങ്ങളും റയൽ വിജയിച്ചു.റൊണാൾഡോ ഇല്ലാതെ കളിച്ച 136 മത്സരങ്ങളിൽ 33 എണ്ണത്തിലും റയൽ തോൽക്കുകയാണ് ചെയ്തത്. അതായത് 24.26 % മത്സരങ്ങളും റയൽ തോറ്റു.89 മത്സരങ്ങൾ മാത്രമാണ് വിജയിച്ചത്.58.85 % മാത്രമാണ് വിജയം.ഇനി ഗോളുകളുടെ കണക്കിലേക്ക് വന്നാലും ഈ വിത്യാസം കാണാൻ സാധിക്കും.ഓരോ മത്സരത്തിലും 2.65 ഗോളുകൾ വീതമായിരുന്നു റയലിന്റെ ശരാശരി. എന്നാൽ റൊണാൾഡോ പോയതോടെ ഇത് 1.8 ആയി കുറഞ്ഞു. ഈ കണക്കുകൾ എല്ലാം തന്നെ റൊണാൾഡോയുടെ പ്രാധാന്യത്തെയാണ് ചൂണ്ടികാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *