ക്രിസ്റ്റ്യാനോ കാരണമാണ് ഞാൻ റയൽ മാഡ്രിഡിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് : റോഡ്രിഗോ പറയുന്നു.
ഇന്ന് റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ യുവ സൂപ്പർതാരമായ റോഡ്രിഗോ ഗോസ്. ഈ സ്പാനിഷ് ക്ലബ്ബിനൊപ്പം നിരവധി കിരീടങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലാലിഗയും ചാമ്പ്യൻസ് ലീഗും ക്ലബ്ബ് വേൾഡ് കപ്പ്മൊക്കെ ഈ ഇരുപത്തിരണ്ടാം വയസ്സിൽ തന്നെ റോഡ്രിഗോ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ ലീഗിലെ ആദ്യ മത്സരത്തിൽ റോഡ്രിഗോ ഗോൾ നേടുകയും ചെയ്തിരുന്നു.
റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കുന്നതിന് മുന്നേ എഫ്സി ബാഴ്സലോണയുടെ ഒരു ഓഫർ റോഡ്രിഗോക്ക് ലഭിച്ചിരുന്നു.എന്നാൽ അദ്ദേഹം അത് നിരസിച്ചുകൊണ്ട് റയലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് റയൽ മാഡ്രിഡിന് ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നുള്ള ഒരു ചോദ്യം റോഡ്രിഗോയോട് ചോദിക്കപ്പെട്ടിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അതിലൊരു കാരണമാണ് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🔗Source:https://t.co/BzTR6hNXl5
— CristianoXtra (@CristianoXtra_) August 16, 2023
“റയലിനെ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായ ഒരു ഉത്തരമില്ല. എനിക്ക് എപ്പോഴും റയൽ മാഡ്രിഡിനെ ഇഷ്ടമാണ്. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. അത് റയൽ മാഡ്രിഡിനെ ഇഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. എനിക്ക് ആറ് വയസ്സു മാത്രം പ്രായമുള്ള സമയത്ത് എന്റെ പിതാവ് എനിക്ക് റയലിന്റെ ഒരു ജേഴ്സി സമ്മാനിച്ചിരുന്നു.അത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് ” റോഡ്രിഗോ പറഞ്ഞു.
കഴിഞ്ഞ ലാലിഗയിൽ 9 ഗോളുകളും എട്ട് അസിസ്റ്റുകളും നേടാൻ റോഡ്രിഗോക്ക് സാധിച്ചിരുന്നു.റയൽ മാഡ്രിഡ് തങ്ങളുടെ അടുത്ത മത്സരത്തിൽ അൽമേരിയെയാണ് നേരിടുക.വരുന്ന ശനിയാഴ്ചയാണ് ആ മത്സരം നടക്കുക.