ക്രിസ്റ്റ്യാനോയേക്കാൾ വേഗത്തിൽ ഇമ്പാക്ട് ഉണ്ടാക്കി:ബെല്ലിങ്ങ്ഹാമിനെ പ്രശംസിച്ച് ഒർലാന്റി
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്ങ്ഹാമിനെ സ്വന്തമാക്കിയത്. അദ്ദേഹം നിലവിൽ അസാധാരണമായ പ്രകടനമാണ് ക്ലബ്ബിനുവേണ്ടി നടത്തുന്നത്. വളരെ വേഗത്തിൽ അദ്ദേഹം ക്ലബ്ബുമായി അഡാപ്റ്റാവുകയായിരുന്നു. ക്ലബ്ബിന് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 9 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ റോഡ്രിഗോയുടെ ഗോളിന് അസിസ്റ്റ് നൽകിയതും ഇദ്ദേഹമായിരുന്നു.
ഇപ്പോഴത്തെ ഈ താരത്തെ പ്രശംസിച്ചുകൊണ്ട് സ്പാനിഷ് ഫുട്ബോൾ ആൻഡ്രിയ ഒർലാന്റി രംഗത്ത് വന്നിട്ടുണ്ട്. അതായത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ഇമ്പാക്ട് ഉണ്ടാക്കിയതിനേക്കാൾ വേഗത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jude Bellingham
— Rk (@RkFutbol) April 1, 2024
20 goals. 10 assist.
1st season at Real Madrid.
Only 20 years old.
Best. In. The. World.pic.twitter.com/5ku6rXZXgJ
” റയൽ മാഡ്രിഡിൽ ജോയിൻ ചെയ്ത സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ ഒക്കെ നേടിയിട്ടുണ്ട്.പക്ഷേ റൊണാൾഡോയുടെ യഥാർത്ഥ മികവ് പുറത്തുവരാൻ കുറച്ചുകൂടി സമയം എടുത്തു. പക്ഷേ ബെല്ലിങ്ങ്ഹാം തന്റെ ആദ്യ മത്സരം മുതൽ തന്നെ യഥാർത്ഥ മികവ് കാണിച്ചു തുടങ്ങി.വളരെ വേഗത്തിൽ ഉണ്ടാക്കിയത് അദ്ദേഹമാണ്.റയൽ മാഡ്രിഡിൽ ഒരുപാട് മികച്ചതാരങ്ങൾ ഉണ്ട്. എന്നാൽ ടീമിലേക്ക് വന്ന ഉടനെ തന്നെ അവരെയെല്ലാം പുറകിലാക്കിക്കൊണ്ട് മികച്ച താരമാവാൻ കഴിഞ്ഞു എന്നതാണ് ബെല്ലിങ്ങ്ഹാമിന്റെ ഏറ്റവും വലിയ പ്രത്യേകത ” ഇതാണ് ഒർലാന്റി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ റയൽ മാഡ്രിഡിനൊപ്പം കിരീടം സ്വന്തമാക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിച്ചിട്ടുണ്ട്. ഇനി റയൽ മാഡ്രിഡ് അടുത്ത മത്സരം കളിക്കുക മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ്.ചാമ്പ്യൻസ് ലീഗിലെ ആ മത്സരമാണ് ഏറ്റവും സുപ്രധാനമായത്.ബെല്ലിങ്ങ്ഹാം തന്റെ മികവ് തുടരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.