ക്രിസ്റ്റ്യാനോയെ സ്വന്തമാക്കി,അൽ നസ്സ്റിന് ഇനി ആവശ്യം ബാഴ്സ സൂപ്പർതാരത്തെ.
ഇന്നലെയായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. 2025 വരെയുള്ള ഒരു കരാറിലാണ് റൊണാൾഡോ ഒപ്പു വെച്ചിട്ടുള്ളത്. 200 മില്യൻ യൂറോയെന്ന ഭീമമായ തുകയാണ് റൊണാൾഡോക്ക് സാലറിയായി കൊണ്ട് അൽ നസ്സ്റിൽ ലഭിക്കുക.
ഇനി അൽ നസ്സ്ർ ലക്ഷ്യം വെക്കുന്നത് എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരമായ സെർജിയോ ബുസ്‌ക്കെറ്റ്സിനെയാണ്. ഈ സീസൺ അവസാനിക്കുന്നതോടുകൂടി ബുസ്‌ക്കെറ്റ്സിന്റെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. ഈ കരാർ പുതുക്കാൻ സാധ്യതയില്ല എന്നുള്ളത് തന്നെയാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Saudi Arabian club Al Nassr have made a 'massive' contract offer to Sergio Busquets.
— Barça Universal (@BarcaUniversal) December 30, 2022
— @mundodeportivo pic.twitter.com/8JW7hHijMp
അതുകൊണ്ടുതന്നെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സ വിടാൻ സാധ്യതയുണ്ട്. അങ്ങനെ ക്ലബ്ബ് വിടുന്ന ബുസ്‌ക്കെറ്റ്സിനെയാണ് ഇപ്പോൾ അൽ നസ്ർ ലക്ഷ്യം വെക്കുന്നത്.ക്ലബ്ബ് വലിയ സാലറി താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ബാഴ്സ സൂപ്പർ താരം സൗദി അറേബ്യൻ ക്ലബ്ബിലേക്ക് വരാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.
മാത്രമല്ല അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ നിന്നും ഈ ബാഴ്സ താരത്തിന് ഓഫറുകൾ ഉണ്ട്.താരം ഏത് സ്വീകരിക്കും എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. ചെൽസി സൂപ്പർ താരമായ എങ്കോളോ കാന്റെയെ കൂടി ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ അൽ നസ്സ്ർ ഉള്ളത്. ചുരുക്കത്തിൽ ഒരു വലിയ താരനിരയെ തന്നെ ഈ സൗദി അറേബ്യൻ ക്ലബ്ബിൽ നമുക്ക് ഇനി കാണാൻ കഴിഞ്ഞേക്കും.