ക്രിസ്റ്റ്യാനോയുമായി പ്രശ്നത്തിലോ? പ്രതികരിച്ച് കരീം ബെൻസിമ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ ക്യാമ്പ് സന്ദർശിച്ചിരുന്നു.അതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലാവുകയും ചെയ്തിരുന്നു.വിനീഷ്യസും റോഡ്രിഗോയും ആഞ്ചലോട്ടിയുമൊക്കെ റൊണാൾഡോക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസിമയും നിൽക്കുന്ന ചിത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. റൊണാൾഡോയും ബെൻസിമയും തമ്മിൽ പ്രശ്നത്തിലാണ് എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനോട് ബെൻസിമ പ്രതികരിച്ചിട്ടുണ്ട്. ഞങ്ങൾ സുഹൃത്തുക്കളാണ് എന്ന് തെളിയിക്കാൻ തങ്ങൾക്ക് ഫോട്ടോയുടെ ആവശ്യമില്ല എന്നാണ് ബെൻസിമ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Karim Benzema: "Cristiano estuvo ayer con nosotros, fue bueno volver a verlo. Espero que marque muchos goles y sea feliz en el Al-Nassr." pic.twitter.com/mV6E0sGiy9
— REAL MADRID❤️ (@AdriRM33) January 14, 2023
” ഞങ്ങൾ സുഹൃത്തുക്കളാണ് എന്ന് തെളിയിക്കാൻ ഞങ്ങൾക്ക് ഫോട്ടോയുടെ ആവശ്യമില്ല. ഇൻസ്റ്റഗ്രാമിനും ട്വിറ്ററിനും വേണ്ടിയാണ് ഫോട്ടോസ് ഉള്ളത്. അത് മറ്റൊരു ലോകമാണ്.ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല. കാരണം അദ്ദേഹം വന്ന സമയത്ത് ഞാൻ പരിശീലനത്തിലായിരുന്നു. പിന്നീട് ഉടൻതന്നെ അദ്ദേഹം പരിശീലനത്തിലേക്ക് പോവുകയും ചെയ്തു. ഇനി സ്റ്റേഡിയത്തിൽ വച്ച് പരസ്പരം സംസാരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ” ബെൻസിമ പറഞ്ഞു.