ക്രിസ്റ്റ്യാനോയുടെ യഥാർത്ഥ പിൻഗാമിയോ?എംബപ്പേക്ക് ഗംഭീര സ്വീകരണമൊരുക്കാൻ റയൽ മാഡ്രിഡ്!
റയൽ മാഡ്രിഡ് കഴിഞ്ഞ കുറെ വർഷക്കാലമായി സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമായിരുന്നു കിലിയൻ എംബപ്പേ.2017ലാണ് എംബപ്പേ മൊണാക്കോ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് പോകുന്നത്. അന്ന് തന്നെ എംബപ്പേയെ സ്വന്തമാക്കാൻ റയൽ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. പിന്നീട് ഈ ഏഴ് വർഷക്കാലവും എംബപ്പേക്ക് വേണ്ടി റയൽ ശ്രമങ്ങൾ നടത്തി.ഒടുവിൽ ഇപ്പോഴാണ് ആ ശ്രമം ഫലം കണ്ടത്.
എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിട്ടിട്ടുണ്ട്. ഇനി അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടിയാണ് കളിക്കുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം റയൽ മാഡ്രിഡ് എംബപ്പേ സൈനിങ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചേക്കും. അതിനുശേഷം താരത്തിന്റെ പ്രസന്റേഷൻ നടക്കുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ റെലെവോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് എംബപ്പേക്ക് അതിഗംഭീരമായ ഒരു വരവേൽപ്പ് നൽകാൻ റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുണ്ട്. അതായത് 2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ചതുപോലെയുള്ള ഒരു പ്രസന്റേഷനായിരിക്കും കിലിയൻ എംബപ്പേക്ക് ലഭിക്കുക. അതേ മാതൃകയിലുള്ള ഒരു പ്രസന്റേഷൻ നടത്താൻ റയൽ മാഡ്രിഡ് തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏകദേശം 80,000 ത്തോളം ആരാധകരായിരുന്നു റൊണാൾഡോയുടെ പ്രസന്റേഷന് വേണ്ടി സാന്റിയാഗോ ബെർണാബുവിൽ എത്തിയിരുന്നത്.ഇപ്പോൾ എംബപ്പേയുടെ പ്രസന്റേഷനും ഇതിന് സമാനമായ ഒരു ക്രൗഡിനെ റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നുണ്ട്.CR7ന്റെ പിൻഗാമിയായി കൊണ്ട് പല ആരാധകരും പരിഗണിക്കുന്ന ഒരു താരം കൂടിയാണ് എംബപ്പേ. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ കൂടിയാണ് എംബപ്പേ.ക്രിസ്റ്റ്യാനോ റയലിൽ സൃഷ്ടിച്ചത് പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാൻ എംബപ്പേക്കും സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.