ക്രിസ്റ്റ്യാനോയുടെ എൽ ക്ലാസിക്കോയിലെ Calma..Calma സെലിബ്രേഷനാണ് ഐക്കോണിക്ക് മൊമെന്റെന്ന് ബെല്ലിങ്ഹാം!

നാളെ ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:45നാണ് ഈയൊരു മത്സരം നടക്കുക. ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് എൽ ക്ലാസ്സിക്കോ മത്സരം അരങ്ങേറുക. തന്റെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ബെല്ലിങ്ഹാം ഇപ്പോഴുള്ളത്.

നിലവിൽ തകർപ്പൻ ഫോമിലാണ് ബെല്ലിങ്ഹാം കളിച്ചുകൊണ്ടിരിക്കുന്നത്.ക്ലബ്ബിനുവേണ്ടി 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ഈ മധ്യനിര താരം നേടിക്കഴിഞ്ഞിട്ടുണ്ട്. ഏതായാലും എൽ ക്ലാസിക്കോ ചരിത്രത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൊമെന്‍റ് ഏതാണെന്ന് ബെല്ലിങ്ഹാം തുറന്നു പറഞ്ഞിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Calma Calma സെലിബ്രേഷനാണ് ഐകോണിക് മൊമെന്റ് എന്നാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് എപ്പോഴും സെലിബ്രേഷനുകൾ ഓർമ്മയുണ്ടാകും.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാമ്പ് നൗവിൽ വെച്ചു കൊണ്ട് കാമ കാമ സെലിബ്രേഷൻ നടത്തിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.അത് എന്റെ തലയിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അത് ഒരു ഐകോണിക് മൊമെന്റ് തന്നെയായിരുന്നു ” ഇതാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്.

2012 ഏപ്രിൽ മാസത്തിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിലായിരുന്നു റൊണാൾഡോ ആ സെലിബ്രേഷൻ നടത്തിയിരുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മത്സരത്തിൽ മൊറിഞ്ഞോയുടെ റയൽ മാഡ്രിഡ് വിജയിച്ചിരുന്നത്. സൂപ്പർ താരങ്ങളായ മെസ്സിയും റൊണാൾഡോയും ഇരു ക്ലബ്ബുകളും വിട്ടതോടെ എൽ ക്ലാസ്സിക്കോക്ക് ഇപ്പോൾ പഴയ പ്രൗഢി ലഭിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *