ക്യാമ്പ് നൗവിനോട് വിട പറയുന്നു, വൈകാരികമായ സന്ദേശവുമായി സാവി.

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.മയ്യോർക്കയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക. ഈ സീസണിൽ ബാഴ്സ ക്യാമ്പ് നൗവിൽ വെച്ച് കളിക്കുന്ന അവസാനത്തെ മത്സരമാണിത്.

മാത്രമല്ല അടുത്ത സീസണിൽ ബാഴ്സ ക്യാമ്പ് നൗവിൽ കളിക്കില്ല. സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി 2024 നവംബർ വരെ ക്യാമ്പ് നൗ അടച്ചിടുകയാണ് ചെയ്യുക. മറിച്ച് മൊഞ്ചൂയിക്കിലുള്ള ഒളിമ്പിക് സ്റ്റേഡിയത്തിലാണ് അടുത്ത സീസണിലെ മത്സരങ്ങൾ എഫ്സി ബാഴ്സലോണ കളിക്കുക. ഏതായാലും താൽക്കാലികമായി ക്യാമ്പ് നൗവിനോട് വിടപറയുമ്പോൾ വൈകാരികമായ ഒരു സന്ദേശം ബാഴ്സയുടെ പരിശീലകനായ സാവി പങ്കുവെച്ചിട്ടുണ്ട്.അത് ഇങ്ങനെയാണ്.

” ഒരുപാട് വർഷങ്ങൾ ഞങ്ങളുടെ വീടായി കൊണ്ട് തുടർന്ന് ക്യാമ്പ് നൗവിനോട് ഞങ്ങൾ ഈ മത്സരത്തോടുകൂടി വിട പറയുകയാണ്. ഇത് വളരെയധികം ദുഃഖമുണ്ടാക്കുന്നതും വൈകാരികവുമാണ്.ക്യാമ്പ് നൗ എനിക്ക് സ്വന്തം വീടിനെ പോലെയാണ്. പക്ഷേ ഞങ്ങൾ നല്ല ഒരു കാര്യത്തിന് വേണ്ടിയാണ് വിട പറയുന്നത്. കൂടുതൽ മികച്ച സ്റ്റേഡിയവും സൗകര്യവും നമുക്കും ആരാധകർക്കും ലഭിക്കും.മൊഞ്ചൂയിക്കിൽ ഒരിക്കലും ഞങ്ങൾക്ക് എളുപ്പമായിരിക്കില്ല. അവിടെ ആരാധകരെ ഞങ്ങൾക്ക് ആവശ്യമുണ്ട്.ക്യാമ്പ് നൗവിലെ അതെ അന്തരീക്ഷം മൊഞ്ചൂയിക്കിലും ഞങ്ങൾക്ക് വേണം. ഞങ്ങൾക്ക് അവിടെയാണ് നിങ്ങളെ ഏറ്റവും കൂടുതൽ ആവശ്യം. ഏറ്റവും മികച്ച രീതിയിൽ ഞങ്ങൾക്ക് ക്യാമ്പ് നൗവിനോട് ഗുഡ് ബൈ പറയണം. ഒരുപാട് ഹിസ്റ്ററിയും ഇമോഷനും പേഷനും അടങ്ങിയ മൈതാനമാണ് ക്യാമ്പ് നൗ. കൂടാതെ ബുസ്ക്കെറ്റ്സും ആൽബയും സ്വന്തം ആരാധകരോട് വിട പറയുകയാണ്.ഇതൊക്കെയും ഞങ്ങൾക്ക് ഒരു അധിക പ്രചോദനമാണ് ഈ മത്സരത്തിന്റെ കാര്യത്തിൽ നൽകുന്നത് “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

99000 കപ്പാസിറ്റിയുള്ള സ്റ്റേഡിയമാണ് ക്യാമ്പ് നൗ. അതേസമയം മൊഞ്ചൂയിക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ 50000 ആരാധകരെയാണ് ഉൾക്കൊള്ളാൻ സാധിക്കുക.ലയണൽ മെസ്സി അടുത്ത സീസണിൽ തിരിച്ചെത്തിയാൽ അദ്ദേഹത്തെ നമുക്ക് ഈ ഒളിമ്പിക്സ് സ്റ്റേഡിയത്തിലാണ് കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *