ക്യാമറ കണ്ടാൽ കരയുന്നവൻ:വീണ്ടും വിനീഷ്യസിനെ അധിക്ഷേപിച്ച് ചിലാവേർട്ട്

ദിവസങ്ങൾക്ക് മുൻപായിരുന്നു പരാഗ്വൻ ഇതിഹാസ ഗോൾകീപ്പറായിരുന്ന ചിലാവേർട്ട് വിനീഷ്യസ് ജൂനിയറെ അധിക്ഷേപിച്ചിരുന്നത്. ഒരു സ്വവർഗാനുരാഗി ആവാതെ, ഫുട്ബോൾ ആണുങ്ങൾക്കുള്ളതാണ് എന്നായിരുന്നു ചിലാവേർട്ട് പറഞ്ഞിരുന്നത്.വിനീഷ്യസ് കരഞ്ഞതിനെയായിരുന്നു ഇദ്ദേഹം അധിക്ഷേപിച്ചിരുന്നത്.എന്നാൽ ഇത് പിന്നീട് വലിയ വിവാദമായി.

പക്ഷേ ഇക്കാര്യത്തിൽ അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്.വിനീഷ്യസിനെ വീണ്ടും ക്രൂരമായ രീതിയിൽ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.ചിലാവെർട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്തിനാണ് വിനീഷ്യസിനോട് കരുത്തനാവാൻ പറയുന്നത്? എന്തിനാണ് അദ്ദേഹം ക്യാമറ കാണുമ്പോൾ കരയുന്നത്? അദ്ദേഹം പറഞ്ഞത് കറുത്ത വംശജർക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം വേണമെന്നാണ്. അതുകൊണ്ട് വെളുത്ത വംശജർ എന്ത് ചെയ്യണം? എല്ലാവരും ആത്മഹത്യ ചെയ്യണോ? കാര്യങ്ങളെ ഗതിതിരിക്കരുത്.വിവേചനം അർജന്റീനയിലും ഫ്രാൻസിലും ലോകത്ത് എല്ലായിടത്തും നിലനിൽക്കുന്നുണ്ട്.പരാഗ്വയിൽ നിന്നും വന്ന സമയത്ത് എനിക്കും വിവേചനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.അർജന്റീനയിൽ നിന്നും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.

ഞാൻ ട്വിറ്ററിൽ കുറിച്ചത് പരാഗ്വയിൽ സാധാരണഗതിയിൽ പറയുന്ന ഒരു കാര്യം മാത്രമാണ്.വിനീഷ്യസ് റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന താരമാണ്. ലോകത്ത് എത്രയോ ആളുകൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു.അതൊന്നും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വരുന്നില്ലല്ലോ. മാത്രമല്ല എതിരാളികളെ ആദ്യം ആക്രമിക്കുന്ന വ്യക്തി വിനീഷ്യസാണ്.നേരത്തെ അർജന്റീനയുടെ ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലി ചതച്ചിരുന്നു. അന്ന് ഈ പറയുന്ന വിനീഷ്യസ് എവിടെയായിരുന്നു “ഇതാണ് ചിലാവേർട്ട് എഴുതിയിട്ടുള്ളത്.

ഏതായാലും വിനീഷ്യസിനോട് കടുത്ത വിരോധം വെച്ച് പുലർത്തുന്ന ഒരു വ്യക്തിയാണ് ചിലാവേർട്ട്.വിനീഷ്യസ് അഡ്രസ് ചെയ്യുന്ന പ്രശ്നം അദ്ദേഹം മനസ്സിലാക്കാതെ പോകുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *