ക്യാപ്റ്റൻമാർക്ക് പുറമേ വെയ്ജ് കട്ടിന് രണ്ട് സൂപ്പർ താരങ്ങളെ കൂടി സമീപ്പിച്ച് ബാഴ്‌സ!
എഫ്സി ബാഴ്സലോണയുടെ നഷ്ടവും കടവുമൊക്കെ ഭീമമാണ് എന്നുള്ള കാര്യം പ്രസിഡന്റ് ജോയൻ ലപോർട്ട നേരത്തേ തന്നെ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ വെയ്ജ് ബില്ല് കുറക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബാഴ്‌സ തുടരുകയാണ്. പുതുതായി ടീമിലേക്ക് എത്തിച്ച താരങ്ങളെ രജിസ്റ്റർ ചെയ്യാൻ വേണ്ടി ജെറാർഡ് പിക്വേ വലിയ രൂപത്തിൽ സാലറി കട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബാക്കിയുള്ള മൂന്ന് ക്യാപ്റ്റൻമാരും സാലറി കട്ട് അംഗീകരിക്കാനുള്ള ഒരുക്കത്തിലാണ്.സെർജിയോ ബുസ്ക്കെറ്റ്സ്, ജോർഡി ആൽബ, സെർജി റോബെർട്ടോ എന്നിവർ ഉടൻ തന്നെ സാലറി കട്ട് അംഗീകരിച്ചു കൊണ്ട് പുതിയ ഡീലിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇത് കൊണ്ടും എഫ്സി ബാഴ്സലോണയുടെ പ്രശ്നങ്ങൾ തീരില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
Griezmann and Coutinho will need to agree to wage cuts https://t.co/EFHZttSQKE
— SPORT English (@Sport_EN) August 19, 2021
അത്കൊണ്ട് തന്നെ രണ്ട് സൂപ്പർ താരങ്ങളെ കൂടി ബാഴ്‌സ വെയ്ജ് കട്ടിനായി സമീപിച്ചിട്ടുണ്ട്. ബാഴ്‌സയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളായ അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരെയാണ് ബാഴ്‌സ സമീപിച്ചിട്ടുള്ളത്. നിലവിൽ ബാഴ്‌സയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരം അന്റോയിൻ ഗ്രീസ്മാനാണ്. താരം സാലറി കുറക്കൽ നിർബന്ധമായി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. അതേസമയം കൂട്ടീഞ്ഞോയുടെ കാര്യത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതായത് ഇപ്പോഴും താരത്തെ വിൽക്കാനോ ലോണിൽ അയക്കാനോ ബാഴ്‌സക്ക് പദ്ധതികളുണ്ട്. പക്ഷേ അത് സാധ്യമായിട്ടില്ല എങ്കിൽ കൂട്ടീഞ്ഞോയും സാലറി കുറക്കേണ്ടി വരും.കൂടാതെ ബാക്കിയുള്ള എല്ലാ താരങ്ങളുടെയും വേതനത്തിന്റെ കാര്യത്തിൽ ഒരു പുനഃപരിശോധന നടത്താനും പ്രസിഡന്റ് ജോയൻ ലാപോർട്ട ആലോചിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.