കൂമാൻ യുവതാരങ്ങളെ വളർത്തുന്നു സിദാൻ തളർത്തുന്നു : റിവാൾഡോ !

ഈ സീസണിൽ ഭേദപ്പെട്ട പ്രകടനങ്ങളാണ് റയൽ മാഡ്രിഡും ബാഴ്‌സയും കാഴ്ച്ചവെക്കുന്നത്. ബാഴ്‌സ ഓരോ മത്സരം കൂടുംതോറും പുരോഗതി കൈവരിക്കുമ്പോൾ റയൽ മാഡ്രിഡ്‌ മോശമായി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. മാത്രമല്ല, യുവതാരങ്ങളെ ഉപയോഗിക്കാത്തത്തിൽ റയൽ പരിശീലകൻ സിദാൻ വിമർശനം നേരിടുമ്പോൾ ഇക്കാര്യത്തിൽ കൂമാൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. മുൻ ബാഴ്സ-ബ്രസീൽ ഇതിഹാസതാരം റിവാൾഡോയാണ് കൂമാന് അഭിനന്ദനങ്ങൾ അർപ്പിച്ചിരിക്കുന്നത്. എന്നാൽ കൂമാൻ ചെയ്യുന്നതിന്റെ നേർവിപരീതമാണ് സിദാൻ ചെയ്യുന്നതെന്നും റിവാൾഡോ ആരോപിച്ചു. മാർക്കയാണ് റിവാൾഡോയുടെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” യുവതാരങ്ങൾക്ക്‌ ഒരു ടീമിൽ വലിയ പങ്ക് ഉണ്ട് എന്നുള്ളത് ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്. സമ്മർദ്ദങ്ങൾ ഒന്നും ചെലുത്താതെ അവരെ മുന്നോട്ട് കൊണ്ട് പോവുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അക്കാര്യം കൂമാൻ നല്ല രീതിയിലാണ് ചെയ്യുന്നത്. മെസ്സി, ആൽബ, ബുസ്ക്കെറ്റ്സ് എന്നിവരോടൊപ്പം യുവതാരങ്ങളെ അദ്ദേഹം കളിപ്പിക്കുന്നു. കൂമാൻ അഭിനന്ദനമർഹിക്കുകയും ബഹുമാനമർഹിക്കുകയും ചെയ്യുന്നു.പക്ഷെ ഇതിന്റെ പിറകിൽ എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തെന്നാൽ സിദാൻ ഇപ്പോൾ നേർവിപരീതമായി പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. തുടക്കത്തിൽ അദ്ദേഹം യുവപ്രതിഭകളെ നന്നായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ വാൽവെർദെ, റോഡ്രിഗോ, വിനീഷ്യസ് എന്നിവരെയൊന്നും പരിഗണിക്കുന്നില്ല ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *