കൂമാൻ തഴയുന്നു, പക്ഷെ ഫ്രാൻസിന്റെ കാര്യത്തിൽ ഗ്രീസ്‌മാൻ ഭയപ്പെടേണ്ടെന്ന് പരിശീലകൻ!
ഈയിടെയായി എഫ്സി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാനെ തഴയുന്നതായി കാണാൻ സാധിച്ചേക്കും. കഴിഞ്ഞ ജനുവരിയിൽ മികച്ച പ്രകടനമായിരുന്നു ഗ്രീസ്‌മാൻ നടത്തിയിരുന്നത്. എന്നാൽ പിന്നീടിങ്ങോട്ട് താരത്തിന് ആവിശ്യമായ അവസരങ്ങൾ ലഭിക്കുകയോ തിളങ്ങാൻ സാധിക്കുകയോ ചെയ്തിരുന്നില്ല. അവസാനമായി ബാഴ്സ കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഗ്രീസ്‌മാൻ ആദ്യഇലവനിൽ ഇടം പിടിച്ചത്. പക്ഷെ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും സൂപ്പർ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷംപ്സ്.താരം ഇപ്പോൾ നല്ല രീതിയിൽ അല്ല കളിക്കുന്നതെങ്കിൽ പോലും ഗ്രീസ്‌മാന്റെ ഫ്രഞ്ച് ടീമിലെ സ്ഥാനത്തിന് കോട്ടം തട്ടില്ല എന്നാണ് ദെഷംപ്സ് അറിയിച്ചിരിക്കുന്നത്.മുമ്പ് പോൾ പോഗ്ബയുടെ കാര്യവും ഇങ്ങനെയായിരുന്നുവെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു.
Didier Deschamps confirms Antoine Griezmann's France place is not under threat despite Barcelona struggles https://t.co/oqg16W6r2Q
— footballespana (@footballespana_) March 8, 2021
” ഒരുപക്ഷെ ഗ്രീസ്‌മാൻ അദ്ദേഹത്തിന്റെ നല്ല സമയത്തിലൂടെയായിരിക്കില്ല പോവുന്നത്.പക്ഷെ അതൊന്നും തന്നെ അദ്ദേഹത്തിന്റെ ലെവലിനെ ചോദ്യം ചെയ്യാൻ പോന്ന ഒന്നല്ല.ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്.കഴിഞ്ഞ നവംബറിൽ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയായിരുന്നു കടന്നു പോയികൊണ്ടിരുന്നത്. പക്ഷെ അദ്ദേഹം പോർച്ചുഗല്ലിനെതിരെയുള്ള മത്സരത്തിൽ മികച്ചു നിന്നു. ആ മത്സരത്തിൽ അദ്ദേഹമൊരു മുതൽകൂട്ടായിരുന്നു.ഗ്രീസ്‌മാന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ഇത് വിശ്വാസത്തെ സംബന്ധിക്കുന്ന കാര്യം മാത്രമാണ് ” ബീയിൻ സ്പോർട്സിനോട് ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കും യൂറോകപ്പ് മത്സരങ്ങൾക്കുമുള്ള ഫ്രഞ്ച് ടീമിൽ ഗ്രീസ്‌മാന് ഇടം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.
Didier Deschamps confirms Antoine Griezmann's France place is not under threat despite Barcelona struggles https://t.co/oqg16W6r2Q
— footballespana (@footballespana_) March 8, 2021