കൂമാൻ ആഗ്രഹിക്കുന്ന ബാഴ്സ ഇങ്ങനെ, ലാപോർട്ട സാധ്യമാക്കുമോ?
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങളെ ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ സെർജിനോ ഡെസ്റ്റിനെ സൈൻ ചെയ്തത് മാറ്റിനിർത്തിയാൽ പ്രധാനപ്പെട്ട താരങ്ങളെ എത്തിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. ബാഴ്സയുടെ സാമ്പത്തികപ്രതിസന്ധിയായിരുന്നു ഇതിന് തടസ്സമായി നിലകൊണ്ടത്. എന്നാൽ വരുന്ന സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി ഒരു പറ്റം താരങ്ങളെ കൂമാൻ നോട്ടമിട്ടു വെച്ചിട്ടുണ്ട്.ഈ താരങ്ങളെ പ്രസിഡന്റ് ലാപോർട്ടയും സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസും ടീമിലെത്തിക്കുമെന്നാണ് കൂമാന്റെ വിശ്വാസം. അടുത്ത സീസണിൽ കൂമാൻ ആഗ്രഹിക്കുന്ന ബാഴ്സ ഇങ്ങനെയാണ്..
പ്രതിരോധനിരയിലേക്ക് ഒരു താരത്തെ കൂമാന് അത്യാവശ്യമാണ്. സിറ്റി ഡിഫൻഡർ എറിക് ഗാർഷ്യയെയാണ് കൂമാൻ ആവിശ്യപ്പെടുക. താരം ബാഴ്സയിൽ എത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇനി ഒരു കംപ്ലീറ്റ് മിഡ്‌ഫീൽഡറെ ബാഴ്സക്ക് ആവിശ്യമുണ്ട്. വിനാൾഡത്തെയാണ് കൂമാൻ നോട്ടമിട്ടിരിക്കുന്നത്. താരം വരുന്ന സമ്മറിൽ ഫ്രീ ഏജന്റാവും.
ഇനി കൂമാന് വേണ്ടത് ഒരു ലെഫ്റ്റ് ബാക്കിനെയാണ്. ആരെ ടീമിലെത്തിക്കണമെന്ന് കൂമാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.
അടുത്തത് ലൂയിസ് സുവാരസിന്റെ പകരക്കാരനെയാണ്. ഗോളടിക്കാൻ കെൽപ്പുള്ള ഒരു താരത്തെയാണ് കൂമാന് ആവിശ്യം. മെംഫിസ് ഡീപേ, എർലിങ് ഹാലണ്ട് എന്നിവരാണ് ബാഴ്‌സയുടെ പരിഗണനയിലുള്ളത്.
What Ronald Koeman wants this summer at Barcelona https://t.co/W2fuVwVvS0
— footballespana (@footballespana_) March 24, 2021
കൂടാതെ ലയണൽ മെസ്സി, ഡെംബലെ എന്നിവർ ബാഴ്സയിൽ തന്നെ തുടരണമെന്ന ആഗ്രഹവും കൂമാൻ പങ്കുവെക്കുന്നുണ്ട്.
യുവതാരങ്ങളായ അൻസു ഫാറ്റി,പെഡ്രി, റൊണാൾഡ് അരൗഹോ,ഓസ്‌ക്കാർ ഇലൈക്സ്,അലക്സ് കൊള്ളാഡോ,കോൺറാഡ് എന്നിവരെയെല്ലാം നിലനിർത്താൻ തന്നെയാണ് ലാപോർട്ടയുടെ തീരുമാനം.
അതേസമയം ജൂനിയർ ഫിർപ്പോ, മാർട്ടിൻ ബ്രൈത്വെയിറ്റ്, മാത്യൂസ് ഫെർണാണ്ടസ് എന്നിവരുടെ ഭാവി തീരുമാനിക്കപ്പെട്ടിട്ടില്ല. കൂടാതെ ഗോൾകീപ്പർ നെറ്റോക്ക് പകരക്കാരനായി ഒരു താരത്തെ കൂടി കൂമാന് ആവിശ്യമുണ്ട്. ഏതായാലും ഈ താരങ്ങളെയെല്ലാം ബാഴ്സക്ക് ടീമിൽ എത്തിക്കാൻ സാധിക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.