കൂമാന്റെ സ്ഥാനം തെറിക്കുമോ? ലാപോർട്ടയുമായി ചർച്ച നടത്തി!

അവസാന ലാലിഗ മത്സരത്തിൽ ലെവാന്റെയോട് 3-3 ന്റെ സമനില വഴങ്ങിയതോടെ ടീമിനും പരിശീലകർക്കും ആരാധകരിൽ നിന്ന് വളരെ വലിയ തോതിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. നിർണായക സമയത്ത് ദുർബലരോട് പോലും ബാഴ്‌സ പോയിന്റുകൾ നഷ്ടപ്പെടുത്തിയതിൽ ആരാധകർ വലിയ നിരാശയിലാണ്. അവസാന നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുകൾ നേടാമെന്നിരിക്കെ ബാഴ്‌സക്ക് ലഭിച്ചത് ആകെ അഞ്ച് പോയിന്റാണ്. കിരീടപോരാട്ടം നടക്കുന്ന ഈ സന്ദർഭത്തിൽ ബാഴ്സ പോയിന്റുകൾ നഷ്ടപെടുത്തിയതോടെ കൂമാന്റെ സ്ഥാനം തെറിച്ചെക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം പരന്നിരുന്നു. ഇതിനിടെ കൂമാനുമായി ബാഴ്‌സയുടെ പ്രസിഡന്റ്‌ ആയ ജോയൻ ലാപോർട്ട കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ബാഴ്സയുടെ നിലവിലെ അവസ്ഥയിൽ ലാപോർട്ടക്ക് അതൃപ്തിയാണ് ഉള്ളത്. അത്കൊണ്ട് തന്നെ ഈ അവസ്ഥക്കുള്ള കാരണങ്ങൾ അന്വേഷിച്ചറിയാനാണ് ലാപോർട്ട കൂമാനുമായി ചർച്ച നടത്തിയത്.നിലവിലെ മോശം ഫോമിനുള്ള കാരണവും അതിന് ആവിശ്യമായ പരിഹാരങ്ങളുമാണ് കൂമാനോട് ലാപോർട്ട ഉന്നയിച്ചിട്ടുള്ളത്.ഏതായാലും ഈ സീസണിന് ശേഷമായിരിക്കും കൂമാന്റെ ഭാവി തീരുമാനിക്കുക. കോപ്പ ഡെൽ റേ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ബാഴ്സക്ക് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. അതേസമയം കൂമാന്റെ സ്ഥാനം തെറിക്കുകയാണെങ്കിൽ ക്ലോപ്, പിമിനേറ്റ എന്നിവരെയാണ് ബാഴ്സ നോട്ടമിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *