കൂമാന്റെ തീരുമാനങ്ങളിൽ അസംതൃപ്തി, സൂചനകളുമായി ഗ്രീസ്‌മാൻ !
എഫ്സി ബാഴ്‌സലോണയുടെ പുതിയ പരിശീലകനായ റൊണാൾഡ് കൂമാന് കീഴിൽ ഇതുവരെ മൂന്ന് മത്സരങ്ങളാണ് ബാഴ്‌സ കളിച്ചത്. ഈ മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ ബാഴ്സ അടിച്ചു കൂട്ടിയെങ്കിലും ഒരു ഗോൾപോലും നേടാൻ സുപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന് കഴിഞ്ഞിരുന്നില്ല. പരിശീലകനായി സ്ഥാനമേറ്റ ഉടനെ ഗ്രീസ്‌മാന് ആവിശ്യമായ പൊസിഷൻ താൻ നൽകുമെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നുവെങ്കിലും ലീഗ് തുടങ്ങിയതോടെ ഗ്രീസ്‌മാനെ പൊസിഷനുകൾ മാറ്റി കളിപ്പിക്കുന്നതാണ് കണ്ടത്. ഇപ്പോഴിതാ അതിലുള്ള അതൃപ്തിയെ സൂചിപ്പിച്ചിരിക്കുകയാണ് ഗ്രീസ്‌മാൻ. ക്രൊയേഷ്യക്കെതിരെയുള്ള ഫ്രാൻസിന്റെ മത്സരത്തിന് ശേഷമാണ് ഗ്രീസ്‌മാൻ തന്റെ അതൃപ്തിയെ സൂചിപ്പിച്ചത്. ഫ്രാൻസ് പരിശീലകൻ ദെഷംപ്സിന് തന്നെ എവിടെ കളിപ്പിക്കണമെന്ന് അറിയാമെന്നായിരുന്നു ഗ്രീസ്‌മാന്റെ പരാമർശം.
Antoine Griezmann hints at unhappiness with Ronald Koeman over Barcelona position as he claims France boss Didier Deschamps "knows where to play me" https://t.co/pYUYaMgYP5
— footballespana (@footballespana_) October 15, 2020
” പരിശീലകന് എന്നെ എവിടെ കളിപ്പിക്കണമെന്ന് അറിയാം. അതിനാൽ തന്നെ ഞാൻ ഈ സാഹചര്യം മുതലെടുത്തു. ആ പൊസിഷനിൽ എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞു ” ഇതായിരുന്നു ഗ്രീസ്‌മാൻ പറഞ്ഞത്. മത്സരത്തിൽ ആന്റണി മാർഷ്യൽ, എംബാപ്പെ എന്നിവർക്ക് മധ്യത്തിലായിരുന്നു ഫ്രാൻസ് പരിശീലകൻ ഗ്രീസ്‌മാനെ നിയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ കൂമാൻ ഗ്രീസ്‌മാനെ വിങ്ങിൽ ആയിരുന്നു നിയോഗിച്ചിരുന്നത്. ഇതിനോടുള്ള അതൃപ്തിയാണ് ഗ്രീസ്‌മാൻ രേഖപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്തുയരാത്ത താരമാണ് ഗ്രീസ്‌മാൻ. 48 മത്സരങ്ങളിൽ നിന്ന് കേവലം 15 ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചിരുന്നത്. ഗ്രീസ്‌മാൻ വിങ്ങർ അല്ല എന്ന് പരസ്യമായി പ്രസ്താവിച്ച കൂമാൻ തന്നെ കഴിഞ്ഞ മത്സരത്തിൽ ഗ്രീസ്‌മാനെ വിങ്ങിൽ നിയോഗിക്കുകയായിരുന്നു. ഏതായാലും അടുത്ത മത്സരത്തിൽ താരത്തിന് മധ്യത്തിൽ സ്ഥാനം നൽകുമോ എന്ന് കണ്ടറിയണം.
Griezmann: Deschamps knows where to play me https://t.co/e6q55Wk1jv
— SPORT English (@Sport_EN) October 15, 2020