കൂട്ടീഞ്ഞോ ഗോളടിച്ചിട്ടും ബാഴ്‌സക്ക് വിജയിക്കാനായില്ല, പ്ലയെർ റേറ്റിംഗ് അറിയാം !
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണയെ സമനിലയിൽ തളച്ച് സെവിയ്യ. 1-1 എന്ന സ്കോറിനാണ് ബാഴ്സയെ സെവിയ്യ പിടിച്ചു കെട്ടിയത്. ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യ പത്ത് മിനിട്ടിനുള്ളിൽ തന്നെ ഇരുടീമുകളും തങ്ങളുടെ ഗോളുകൾ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഗോളുകൾ ഒന്നും തന്നെ നേടാൻ സാധിച്ചില്ല. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ലുക് ഡിജോങ് ആണ് സെവിയ്യയുടെ ഗോൾ നേടിയത്. ബോക്സിനകത്തു വെച്ച് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ഡിജോഗ് വലകുലുക്കിയത്. എന്നാൽ രണ്ട് മിനിറ്റിനകം കൂട്ടീഞ്ഞോ അതിന് മറുപടി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയതോടെ ഗോളുകൾ ഒന്നും പിറന്നില്ല. ഇതോടെ പോയിന്റ് ടേബിളിൽ ബാഴ്സ അഞ്ചാമതും സെവിയ്യ ആറാമതുമാണ്. ഇരുവർക്കും ഏഴ് പോയിന്റ് തന്നെയാണ് ഉള്ളത്. മത്സരത്തിലെ ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FULL TIME pic.twitter.com/CKAU1FDSJy
— FC Barcelona (@FCBarcelona) October 4, 2020
എഫ്സി ബാഴ്സലോണ : 6.45
മെസ്സി : 7.1
ഗ്രീസ്‌മാൻ : 6.6
കൂട്ടീഞ്ഞോ : 6.9
ഫാറ്റി : 6.4
ഡിജോങ് : 6.4
ബുസ്ക്കെറ്റ്സ് :6.9
റോബെർട്ടോ : 6.2
അരൗഹോ : 6.5
പിക്വേ : 6.6
ആൽബ : 6.3
നെറ്റോ : 5.8
പെഡ്രി : 6.5-സബ്
ഡെസ്റ്റ് : 6.2-സബ്
ട്രിൻക്കാവോ : 6.1-സബ്
പ്യാനിക്ക് : 6.2-സബ്
❝Sevilla are a great team.❞
— FC Barcelona (@FCBarcelona) October 5, 2020
— @Phil_Coutinho, on #BarçaSevilla pic.twitter.com/YSkukkCm1d