കൂട്ടീഞ്ഞോയെ സൈൻ ചെയ്യണം, ശ്രമമാരംഭിച്ച് പ്രീമിയർ ലീഗ് ക്ലബ്!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക് ഈ സീസണിൽ ഭൂരിഭാഗവും നഷ്ടപ്പെടുകയായിരുന്നു. പരിക്ക് മൂലമാണ് താരത്തിന് ഈ സീസണിലെ ഒട്ടേറെ മത്സരങ്ങൾ നഷ്ടമായത്.14 മത്സരങ്ങൾ മാത്രമാണ് താരം ഈ സീസണിൽ കളിച്ചിട്ടുള്ളത്.2020-ൽ എയ്ബറിനെതിരെയായിരുന്നു താരം അവസാനമായി കളിച്ചത്.ഇപ്പോഴിതാ താരത്തെ ഈ സമ്മറിൽ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബായ എവെർട്ടൻ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂട്ടീഞ്ഞോക്കും പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ട്‌ പ്രതിപാദിക്കുന്നുണ്ട്.

താരത്തിന് വേണ്ടി 40 മില്യൺ യൂറോ ചിലവഴിക്കാൻ എവെർട്ടൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന് ബാഴ്സ സമ്മതിക്കുമോ എന്ന് കണ്ടറിയണം.എന്തെന്നാൽ 2018-ൽ 160 മില്യൺ യൂറോക്കായിരുന്നു താരത്തെ ബാഴ്സ ടീമിൽ എത്തിച്ചത്. അത്കൊണ്ട് തന്നെ ഡീൽ നടന്നാൽ അത്‌ ബാഴ്സക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. പക്ഷെ സാലറി ലാഭിക്കാൻ വേണ്ടി താരത്തെ കൈവിടാൻ ഒരുപക്ഷെ ബാഴ്‌സ തീരുമാനിച്ചേക്കും.മാത്രമല്ല സാമ്പത്തികപ്രതിസന്ധിയെ ബാഴ്സയെ അലട്ടുന്നുമുണ്ട്. ബാഴ്സയിൽ എത്തിയ ശേഷം പ്രതാപകാലത്തിന്റെ നിഴലിൽ പോലും എത്താൻ കൂട്ടീഞ്ഞോക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ തന്നെ ബാഴ്സ വിടാൻ കൂട്ടീഞ്ഞോ ശ്രമം നടത്തിയിരുന്നുവെങ്കിലും കൂമാൻ താരത്തെ നിലനിർത്തുകയായിരുന്നു. എന്നാൽ പരിക്ക് പിന്നീട് താരത്തിന് വിനയായി.

Leave a Reply

Your email address will not be published. Required fields are marked *