കൂടുതൽ സ്വതന്ത്രനായി, സംതൃപ്തിയുടെ അങ്ങേയറ്റത്താണ് : ബാഴ്സ പരിശീലകൻ സാവി പറയുന്നു!
എഫ്സി ബാഴ്സലോണ സംബന്ധിച്ചിടത്തോളം തിരക്കേറിയ ഒരു സമ്മർ ട്രാൻസ്ഫർ വിൻഡോയാണ് കടന്നു പോയിട്ടുള്ളത്. സൂപ്പർതാരങ്ങളായ റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,കൂണ്ടെ എന്നിവർക്ക് വേണ്ടി മാത്രമായി 150 മില്യൻ യൂറോക്ക് മുകളിൽ ബാഴ്സ ചിലവഴിച്ചിട്ടുണ്ട്. അതേസമയം അലോൺസോ,ക്രിസ്റ്റൻസൺ,കെസ്സി,ബെല്ലറിൻ എന്നിവരെ ഫ്രീയായി സ്വന്തമാക്കാനും ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ആവശ്യമില്ലാത്ത പതിനഞ്ചോളം താരങ്ങളെ ബാഴ്സ ഒഴിവാക്കുകയും ചെയ്തു.
ഏതായാലും ഈ ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷം ബാഴ്സയുടെ പരിശീലകനായ സാവി മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് ബാഴ്സയുടെ ട്രാൻസ്ഫറുകളിൽ താൻ വളരെയധികം സംതൃപ്തനാണ് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഇപ്പോൾ കൂടുതൽ സ്വതന്ത്രനായതുപോലെ അനുഭവപ്പെടുന്നുണ്ടെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 3, 2022
” എല്ലാം അവസാനിച്ചപ്പോൾ എനിക്ക് കൂടുതൽ സ്വതന്ത്രൻ ആയതുപോലെ അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ ഞങ്ങളുടെ പക്കലിൽ എന്തൊക്കെയാണ് ഉള്ളത് എന്നുള്ളത് ഞങ്ങൾക്ക് കൃത്യമായി അറിയാം. വളരെ വലിയ പരിശ്രമമാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്.ഇനി ഈ മികച്ച സ്‌ക്വാഡുമായി ഞങ്ങൾ മുന്നോട്ടു പോകണം. ഒരുപക്ഷേ നിലവിൽ ഒരു താരത്തിന്റെ കുറവ് മാത്രമാണ് ഞങ്ങൾക്കുള്ളത്.പക്ഷേ ഈ ടീമിൽ ഞാൻ വളരെയധികം സംതൃപ്തനാണ്. ഈ താരങ്ങളെയൊക്കെ എത്തിക്കാൻ വേണ്ടി ക്ലബ്ബ് കഠിനമായ പരിശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്.ഞാൻ വളരെയധികം സന്തോഷവാനാണ്. കൂടാതെ ഈ എഫെർട്ടുകൾ എടുത്ത എല്ലാവരോടും എനിക്ക് നന്ദിയുമുണ്ട് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
സൂപ്പർ താരം ബെർണാഡോ സിൽവയെ എത്തിക്കാൻ കഴിയാത്തത് മാത്രമാണ് ബാഴ്സയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചടിയായിട്ടുള്ളത്. എന്നിരുന്നാലും ഒരുപാട് മികച്ച താരങ്ങളെ സാവിക്ക് ഇപ്പോൾ ലഭ്യമായിട്ടുണ്ട്.