കൂടുതൽ കരുത്തനായി തിരിച്ചു വരും : ആരാധകർക്ക് ബെൻസിമയുടെ ഉറപ്പ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു.വിയ്യാറയലായിരുന്നു റയലിനെസമനിലയിൽ തളച്ചത്.സൂപ്പർ താരം കരിം ബെൻസിമയുടെ അഭാവം റയലിന് തിരിച്ചടിയാവുകയായിരുന്നു.
റയലിന്റെ അടുത്ത എതിരാളികൾ കരുത്തരായ പിഎസ്ജിയാണ്.ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലാണ് ഇരുടീമുകളും കൊമ്പുകോർക്കാനൊരുങ്ങുന്നത്. ഈ വരുന്ന ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ആദ്യപാദ മത്സരം നടക്കുക.എന്നാൽ ഈ മത്സരത്തിൽ ബെൻസിമയുണ്ടാവുമോ എന്നുള്ള കാര്യം സംശയത്തിലാണ്.
— Murshid Ramankulam (@Mohamme71783726) February 13, 2022
പക്ഷെ ആരാധകർക്ക് പ്രചോദനമേകുന്ന ഒരു വീഡിയോ ബെൻസിമ പുറത്തുവിട്ടിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിന് ശേഷമാണ് ബെൻസിമ ആരാധകർക്ക് സന്ദേശമയച്ചത്. അതിൽ താരം പറയുന്നത് ഇങ്ങനെയാണ്.
” ലെറ്റ്സ് ഗോ..ഞാൻ മുഴുവനായും മോട്ടിവേറ്റഡാണ്.ഞാൻ വളരെയധികം കരുത്തനായി കൊണ്ട് തിരിച്ചെത്തും ” ഇതായിരുന്നു താരത്തിന്റെ സന്ദേശം.പിഎസ്ജിക്കെതിരെ താൻ ഉണ്ടാകുമെന്നുള്ള സൂചനകൾ തന്നെയാണ് ബെൻസിമ നൽകിയിരിക്കുന്നത്.
പരിക്കിന്റെ പിടിയിലാണ് നിലവിൽ ബെൻസിമയുള്ളത്.പക്ഷെ ജിമ്മിലുള്ള പരിശീലനം അദ്ദേഹം തുടരുന്നുണ്ട്.ഈ സീസണിൽ റയലിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ഊർജ്ജം ബെൻസിമയാണ്.അദ്ദേഹത്തെ പിഎസ്ജിക്കെതിരെ ലഭ്യമായിട്ടില്ലെങ്കിൽ അത് റയലിന് വൻതിരിച്ചടിയായിരിക്കും.