കുരങ്ങൻ: വംശയാധിക്ഷേപത്തിന് വീണ്ടും ഇരയായി വിനീഷ്യസ്, കുറ്റക്കാരനെ പരസ്യപ്പെടുത്തി താരം!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.സെവിയ്യയായിരുന്നു റയലിനെ സമനിലയിൽ തളച്ചത്.സെവിയ്യയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡ് തന്നെയാണ് ഇപ്പോൾ ഉള്ളത്.

ഈ മത്സരത്തിനിടെ ഒട്ടേറെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു.റയൽ മാഡ്രിഡ് താരങ്ങളും സെവിയ്യ താരങ്ങളും ഏറ്റുമുട്ടുന്ന ഒരു കാഴ്ച്ച കാണാൻ സാധിച്ചിരുന്നു.സെർജിയോ റാമോസും റൂഡിഗറും മുഖാമുഖം വന്ന നിമിഷം ഉണ്ടായിരുന്നു. അതേസമയം ഇന്നലത്തെ മത്സരത്തിലും ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ കൃത്യമായ തെളിവുകൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

അതായത് സെവിയ്യയുടെ ആരാധകരിൽ ഒരാൾ വിനീഷ്യസിനെതിരെ ക്രൂരമായ വംശയാധിക്ഷേപം നടത്തുകയായിരുന്നു.വിനീഷ്യസിനെ നോക്കി കുരങ്ങൻ എന്നാണ് ആംഗ്യഭാഷയിൽ അദ്ദേഹം കാണിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ ചിത്രം വിനീഷ്യസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. ഇതിനെതിരെ കർശന നടപടിയെടുക്കാൻ ലാലിഗയോട് വിനീഷ്യസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനുമുൻപും നിരവധി തവണ ലാലിഗയിൽ വിനീഷ്യസ് വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ട്.

എന്നാൽ കൃത്യമായ നടപടികൾ ലാലിഗ അധികൃതർ എടുക്കാത്തത് കൊണ്ട് തന്നെ ഇത് വർദ്ധിക്കുകയാണ്. അതേസമയം സെവിയ്യ ഈ വിഷയത്തിൽ ഉടൻതന്നെ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഈ കുറ്റക്കാരനെ തങ്ങൾ കണ്ടെത്തിയൊന്നും അദ്ദേഹത്തെ തങ്ങൾ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ നിന്നും വിലക്കി എന്നുമാണ് സെവിയ്യ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റുകളിലൂടെ അറിയിച്ചിട്ടുള്ളത്.വിനീഷ്യസിനെതിരെ വംശീയമായ അധിക്ഷേപങ്ങൾ തുടർന്നതിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കടുത്ത പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായി തടയിടാൻ ഇപ്പോഴും സ്പാനിഷ് ലീഗ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *