കുബോയെ വിയ്യാറയൽ സ്വന്തമാക്കി !
റയൽ മാഡ്രിഡിന്റെ ജാപ്പനീസ് സൂപ്പർ താരം കുബോയെ സ്പാനിഷ് ക്ലബ് വിയ്യാറയൽ സ്വന്തമാക്കി. ഇന്നലെയാണ് റയൽ മാഡ്രിഡും വിയ്യാറയലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻപ് തന്നെ എല്ലാ താരത്തിന് വേണ്ടി രംഗത്ത് വന്ന എല്ലാ ടീമുകളെയും പിന്തള്ളി കൊണ്ട് വിയ്യാറയൽ ഒന്നാമത് എത്തിയിരുന്നു. ഗ്രനാഡ, ബയേൺ എന്നിവരെ മറികടന്നാണ് വിയ്യറയൽ കുബോയെ ടീമിൽ എത്തിച്ചത്. ഒരു വർഷത്തെ ലോണിൽ ആണ് കുബോ ഇനി വിയ്യാറയലിന് വേണ്ടി പന്തുതട്ടുക.പത്തോളം ക്ലബുകൾ പ്രാഥമികമായി താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. താരത്തെ മീഡിയക്ക് മുൻപിൽ ക്ലബ് ഇന്ന് അവതരിപ്പിച്ചേക്കും.
Official Announcement: Kubo#RealMadrid
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) August 10, 2020
വിയ്യാറയലിന്റെ പുതിയ പരിശീലകൻ ഉനൈ എംറി താരത്തിന് ഫസ്റ്റ് ഇലവനിൽ സ്ഥിരം അവസരം ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് താരം വിയ്യാറയൽ തിരഞ്ഞെടുത്തത് എന്നാണ് വാർത്തകൾ. ഈ കഴിഞ്ഞ സീസണിൽ റയൽ മയ്യോർക്കക്ക് വേണ്ടിയായിരുന്നു കുബോ കളിച്ചിരുന്നത്. പത്തൊൻപതുകാരനായ താരം 35 ലാലിഗ മത്സരങ്ങളിൽ നിന്ന് നാലു ഗോളും അഞ്ച് അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിരുന്നു. കൂടാതെ വിയ്യാറയൽ യൂറോപ്പ ലീഗ് കൂടി കളിക്കുന്നു എന്നതും വിയ്യാറയലിനെ തിരഞ്ഞെടുക്കാൻ കാരണമായി. സ്പെയിനിന് പുറത്തേക്ക് താരത്തെ അയക്കാൻ താല്പര്യമില്ല എന്നതിനാലാണ് റയൽ ബയേണിന്റെ ഓഫർ നിരസിച്ചത്. അടുത്ത സീസണിൽ എങ്കിലും താരത്തിന് സിദാൻ റയലിൽ സ്ഥാനം നൽകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Done deal ✍
— MARCA in English (@MARCAinENGLISH) August 10, 2020
Takefusa Kubo has joined @Eng_Villarreal on loan!
🟡https://t.co/OPDDFIVedQ pic.twitter.com/cz3WHDT6oQ