കുബോയെ റാഞ്ചാൻ സെൽറ്റ വിഗോയും രംഗത്ത് !

ഈ കഴിഞ്ഞ സീസണിൽ റയൽ മയ്യോർക്കക്ക് വേണ്ടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു റയൽ മാഡ്രിഡിന്റെ ജാപ്പനീസ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഈ സീസണോടെ മയ്യോർക്കക്ക് ഒപ്പമുള്ള താരത്തിന്റെ യാത്രയും അവസാനിച്ചു. ലോൺ കാലാവധി തീർന്നതോടെ താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് ലോണിൽ അയക്കാനുള്ള തീരുമാനത്തിലാണ് റയൽ മാഡ്രിഡ്‌. അടുത്ത സീസണിൽ താരത്തെ ടീമിൽ കളിപ്പിക്കാൻ പദ്ധതിയില്ലെന്ന് സിദാൻ നേരത്തെ തന്നെ വ്യക്തമാക്കിയത്. ഇതോടെ നിരവധി ക്ലബുകളാണ് താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. ലാലിഗ ഒട്ടേറെ ക്ലബുകൾ താരത്തെ ലോണിൽ എത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആ ഒരു ലിസ്റ്റിലേക്ക് പുതുതായി കയറി പറ്റിയിരിക്കുകയാണ് സെൽറ്റ വിഗോ. താരത്തിന്റെ ലഭ്യതയെ കുറിച്ച് അന്വേഷിച്ചു കൊണ്ട് സെൽറ്റ വിഗോ റയലുമായി ബന്ധപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്.

തിരഞ്ഞെടുക്കാനുള്ള അവസരം റയൽ മാഡ്രിഡിന് താരത്തിന് നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്. സെൽറ്റ വിഗോക്ക് പുറമെ ഒസാസുന, റയൽ സോസിഡാഡ്, ഗെറ്റാഫെ, റയൽ ബെറ്റിസ്‌, റയൽ വല്ലഡൊലിഡ്, ഗ്രനാഡ, ഹുയസ്ക്ക, അയാക്സ്, ലാസിയോ എന്നിവരൊക്കെ തന്നെയും കുബോയിൽ താല്പര്യം അറിയിച്ചിരുന്നു. പക്ഷെ പല ടീമുകൾക്കും ചെറിയ തോതിൽ തടസ്സം സൃഷ്ടിക്കുന്നത് താരത്തിന്റെ ഉയർന്ന സാലറിയും റയലിന്റെ വിലയുമാണ്. അത്യാവശ്യം നല്ല തുക തന്നെ റയൽ ആവിശ്യപ്പെട്ടേക്കും എന്നാണ് വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *