കുബോയെ റാഞ്ചാനൊരുങ്ങി സെവിയ്യ !
റയൽ മാഡ്രിഡിന്റെ ജാപ്പനീസ് യുവസൂപ്പർ താരം ടേക്കഫുസ കുബോയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സെവിയ്യ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ സമ്മർ ട്രാൻസ്ഫറിൽ താരത്തെ ക്ലബിൽ എത്തിക്കാനാണ് സെവിയ്യയുടെ പദ്ധതി. പക്ഷെ ലോണിൽ മാത്രമേ താരത്തെ സെവിയ്യക്ക് ലഭ്യമാവുകയൊള്ളൂ. പത്തൊൻപതുകാരനായ കുബോ ഈ സീസണിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ റയൽ മയ്യോർക്കയിൽ എത്തിയ താരം മുപ്പത്തിയാറ് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഒരു വർഷത്തെ ലോണിൽ ആയിരുന്നു താരം മയ്യോർക്കയിൽ എത്തിയത്. അതിനാൽ തന്നെ സമ്മറിൽ താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് വിടാനാണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്.
Lopetegui and Sevilla have strong interest in signing Takefusa Kubo for next season https://t.co/5r9LYRp9Ds
— Managing Madrid (@managingmadrid) July 24, 2020
തുടക്കത്തിൽ റയൽ സോസിഡാഡിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. റയൽ മാഡ്രിഡിന്റെ മറ്റൊരു താരമായ ഒഡീഗാർഡ് നിലവിൽ സോസിഡാഡിൽ ആണ് ലോണിൽ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ നിലവിൽ സോസിഡാഡിനെ മറികടന്നു കൊണ്ട് കുബോയെ ക്ലബിൽ എത്തിക്കാൻ മുൻപന്തിയിൽ നിൽക്കുന്നത് സെവിയ്യയാണ്. ഒന്നിൽ കൂടുതൽ വർഷം താരത്തെ ലോണിൽ കളിപ്പിക്കാൻ റയൽ സമ്മതിക്കുമെന്നാണ് സെവിയ്യയുടെ കണക്കുകൂട്ടലുകൾ. കൂടാതെ ലോണിന് ശേഷം താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ കൂടി സെവിയ്യ ആവിശ്യപ്പെട്ടേക്കും. എന്നാൽ ഇത് റയൽ മാഡ്രിഡ് അനുവദിക്കാൻ സാധ്യതയില്ല. കുബോയെ പോലൊരു പ്രതിഭയെ റയൽ മാഡ്രിഡ് വിട്ടുനൽകിയേക്കില്ല.
El Sevilla se posiciona con fuerza por Kubo https://t.co/nGCE99znvS
— ElDesmarque Sevilla FC (@eldesmarque_sfc) July 24, 2020