കുബോയെ റയൽ തിരികെയെത്തിക്കില്ല, പകരം മറ്റൊരു ക്ലബ്ബിലേക്ക് വിടും
റയൽ മാഡ്രിഡിന്റെ ജാപ്പനീസ് യുവസൂപ്പർ താരം ടേകഫുസ കുബോയെ അടുത്ത സീസണിൽ തിരികെയെത്തിച്ചേക്കില്ല.പകരം സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിലേക്ക് ലോണിൽ അയക്കാനാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ മയ്യോർക്കയിൽ ലോണിൽ കളിക്കുന്ന താരത്തെ അടുത്ത സീസണിൽ സോസിഡാഡിലേക്ക് അയക്കണമെന്നാണ് റയൽ ആഗ്രഹിക്കുന്നത്. നിലവിൽ റയലിന്റെ തന്നെ മറ്റൊരു സൂപ്പർ താരമായ മാർട്ടിൻ ഒഡീഗാർഡ് സോസിഡാഡിലാണ് കളിക്കുന്നത്. താരങ്ങൾക്ക് സോസിഡാഡ് നൽകുന്ന അവസരത്തിൽ റയൽ തൃപ്തരാണെന്നും കുബോക്ക് ഒന്നുകൂടെ മെച്ചപ്പെടാനുള്ള അവസരം ക്ലബിൽ വെച്ച് ലഭിക്കുമെന്നാണ് റയലിന്റെ കണക്കുകൂട്ടലുകൾ. നിലവിൽ മയ്യോർക്കയിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്.
The idea of Kubo and Odegaard developing together at Real Sociedad excites Real Madrid. https://t.co/qPE77fzb6g
— AS English @ 🏡 (@English_AS) June 29, 2020
താരത്തിന്റെ പ്രകടനത്തിൽ പുരോഗതി കൈവരിച്ചതിലും യൂറോപ്യൻ ഫുട്ബോളുമായി ഏറെ ഇണങ്ങിചേർന്നതിലും റയൽ ഏറെ സന്തോഷവാൻമാരാണ് എന്നാണ് സ്പാനിഷ് മാധ്യമമായ എഎസ്സ് റിപ്പോർട്ട് ചെയ്യുന്നത്. അത്കൊണ്ട് തന്നെ കുറച്ചു കൂടെ മെച്ചപ്പെട്ട ക്ലബ് എന്ന നിലയിലാണ് സോസിഡാഡിനെ റയൽ പരിഗണിക്കുന്നത്. അതേ സമയം മറ്റുള്ള ക്ലബുകളിൽ നിന്നും താരത്തിന് ഓഫറുകൾ വരുന്നുണ്ട്. പ്രത്യേകിച്ച് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ താരത്തിൽ അതീവതല്പരരാണ് എന്നാണ് എഎസ്സ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ താരത്തിന് സ്പെയിനിന് പുറത്തേക്ക് പോവാൻ താല്പര്യമില്ലെന്നും അത്കൊണ്ട് തന്നെ റയൽ സോസിഡാഡിനെ ആയിരിക്കും താരം പരിഗണിക്കുക. റയലിന്റെ ഭാവി വാഗ്ദാനങ്ങളായാണ് ഒഡീഗാർഡും കുബോയുമൊക്കെ വാഴ്ത്തപ്പെടുന്നത്.
Cadena Ser: Milan would be in pole position to sign Real Madrid loanee Take Kubo for next season should they qualify to Europe
— HomeOfMilan (@homeofmilan) June 29, 2020
-Y pic.twitter.com/96GFIPr3yW