കുബോക്ക് വേണ്ടി ക്ലബുകളുടെ നീണ്ടനിര, വിട്ടു കൊടുക്കരുതെന്ന് റയൽ ആരാധകർ!
ഈ ഒളിമ്പിക്സിൽ സെമി ഫൈനൽ വരെയെത്തിയ ജപ്പാൻ ടീമിന്റെ കുന്തമുനയായിരുന്നു സൂപ്പർ താരമായ ടെയ്ക്കഫുസ കുബോ. നിലവിൽ റയലിന്റെ താരമായ കുബോ ഒളിമ്പിക്സിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് നേടിയിരുന്നത്. കൂടാതെ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചു കൊണ്ടിരുന്നത്. 2019-ൽ റയലിൽ എത്തിയ താരം പിന്നീട് വിവിധ ക്ലബുകൾക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു.
അത്കൊണ്ട് തന്നെ ഈ സീസണിലും താരത്തെ ലോണിൽ എത്തിക്കാൻ വേണ്ടി നിരവധി ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ട്. മായ്യോർക്ക, വിയ്യാറയൽ, ഗെറ്റാഫെ എന്നീ ക്ലബുകൾക്ക് വേണ്ടിയായിരുന്നു മുമ്പ് താരം ലോണിൽ കളിച്ചിരുന്നത്. നിലവിൽ റയൽ സോസിഡാഡ്, റയൽ മയ്യോർക്ക എന്നീ ക്ലബുകളാണ് കുബോക്ക് വേണ്ടി ശക്തമായി രംഗത്തുള്ളത്. കൂടാതെ പല ബുണ്ടസ് ലിഗ ക്ലബുകളും താരത്തിന് വേണ്ടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിലായിരിക്കും താരത്തെ റയൽ മറ്റേതെങ്കിലും ക്ലബുകൾക്ക് കൈമാറുക.
He has shone this summer at the Olympics. 🌟https://t.co/lzYkuY1ye1
— MARCA in English (@MARCAinENGLISH) August 5, 2021
അതേസമയം കുബോക്ക് വിട്ടു കൊടുക്കരുതെന്നും താരത്തെ റയലിൽ കളിപ്പിക്കണമെന്നുമാണ് പല ആരാധകരുടെയും ആവിശ്യം. എന്നാൽ നിലവിൽ താരത്തെ ലോണിൽ വിടുകയല്ലാതെ നിവർത്തിയില്ല.എന്തെന്നാൽ ടീമിൽ മൂന്ന് നോൺ യൂറോപ്യൻ താരങ്ങളെ ഉൾപ്പെടുത്താൻ മാത്രമേ അനുമതിയൊള്ളൂ. നിലവിൽ മൂന്ന് യൂറോപ്യൻമാർ അല്ലാത്ത താരങ്ങൾ റയലിൽ ഉണ്ട്. അത്കൊണ്ട് തന്നെ കുബോക്ക് റയലിൽ തുടരാൻ സാധിക്കില്ല.
അതേസമയം അടുത്ത സീസണിൽ കുബോയെ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് റയൽ. എന്തെന്നാൽ വിനീഷ്യസ് ജൂനിയറിന് പൗരത്വം ലഭിച്ചു കഴിഞ്ഞാൽ അവിടെ ഒരു സ്ഥാനം ഒഴിവുണ്ടാകും. ആ സ്ഥാനത്ത് കുബോക്ക് ഇടം നേടാനായെക്കും.
ഏതായാലും ഈ യുവതാരത്തിൽ വലിയ പ്രതീക്ഷയാണ് റയൽ ആരാധകർ വെച്ച് പുലർത്തുന്നത്.എഫ്സി ബാഴ്സലോണയുടെ യൂത്ത് ടീമിൽ കളിക്കാൻ സാധിച്ചിട്ടുള്ള താരമാണ് കുബോ.