കിട്ടിയ മിട്ടായി തിരിച്ചുകൊടുത്തു, ശ്രദ്ധ നേടി ഹാൻസി ഫ്ലിക്ക്!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എട്ടാം റൗണ്ട് പോരാട്ടത്തിൽ ഒസാസുനയാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് മത്സരം നടക്കുക.ഒസാസുനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും വിജയിച്ച ബാഴ്സലോണ എട്ടാം വിജയമാണ് ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഗെറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നത്. ആ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിനിടെ ബാഴ്സലോണയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് തുടർച്ചയായി ചുമച്ചിരുന്നു.തുടർന്ന് ഇടയ്ക്കിടെ പത്രസമ്മേളനം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് ഒരു ജേണലിസ്റ്റ് ഹാൻസി ഫ്ലിക്കിന് ഒരു മിട്ടായി നൽകുന്നത്.
പരിശീലകന്റെ തൊണ്ട ക്ലിയർ ആവാൻ വേണ്ടിയുള്ള ഒരു മിഠായിയായിരുന്നു ജേണലിസ്റ്റ് നൽകിയിരുന്നത്.TV ത്രീയിലെ സീനിയർ ജേണലിസ്റ്റായ ചാവി ലെമസായിരുന്നു ആ മിട്ടായി പരിശീലകന് നൽകിയിരുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ചുമയിൽ മാറ്റം വരികയും തടസ്സങ്ങൾ ഒന്നുമില്ലാതെ പത്ര സമ്മേളനം നടക്കുകയും ചെയ്തു.
ഇന്നത്തെ മത്സരത്തിനു മുന്നോടിയായി ഉള്ള പത്ര സമ്മേളനം ഇന്നലെ പൂർത്തിയായിരുന്നു.ഈ പ്രെസ്സ് കോൺഫറൻസിൽ പങ്കെടുക്കാൻ വേണ്ടി ജേണലിസ്റ്റ് ആയ ചാവി ലമസ് എത്തിയിരുന്നു. ആ സമയത്ത് ഹാൻസി ഫ്ലിക്ക് ശ്രദ്ധേയമായ ഒരു കാര്യം ചെയ്തിട്ടുണ്ട്. നേരത്തെ അദ്ദേഹം നൽകിയ മിട്ടായി പരിശീലകൻ തിരികെ നൽകുകയായിരുന്നു.തുറന്ന് അദ്ദേഹത്തോട് നന്ദി പറയുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് മാധ്യമങ്ങൾ മാതൃകാപരമായ ഒരു പ്രവർത്തിയായി കൊണ്ടാണ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഒരു തകർപ്പൻ തുടക്കമാണ് ഫ്ലിക്കിന് ബാഴ്സലോണയിൽ ലഭിച്ചിട്ടുള്ളത്.കൂടുതൽ താരങ്ങളെ ഒന്നും എത്തിക്കാതെ ഉള്ള താരങ്ങളെ ഏറ്റവും മികച്ച രൂപത്തിൽ മാനേജ് ചെയ്യാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്.ഇന്നത്തെ മത്സരത്തിലും ഒരു ഗംഭീര വിജയം ബാഴ്സ നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.