കാലിൽ കുപ്പിച്ചില്ലുമായി കളിച്ചത് രണ്ടു വർഷം,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇനാക്കിയും വാൽവെർദെയും!
സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ ബിൽബാവോയുടെ നിർണായക സാന്നിധ്യമാണ് സൂപ്പർ സ്ട്രൈക്കർ ഇനാക്കി വില്യംസ്.ഘാന താരമായ ഇദ്ദേഹം ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. എല്ലാ കോമ്പറ്റീഷനലുമായി 39 മത്സരങ്ങൾ കളിച്ച ഇനാക്കി വില്യംസ് 14 ഗോളുകളാണ് നേടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സഹോദരനായ നിക്കോ വില്യംസും അദ്ദേഹത്തിനോടൊപ്പം ബിൽബാവോയിൽ തന്നെയാണ് കളിക്കുന്നത്.
ഇനാക്കി വില്യംസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്നലെ പുറത്ത് വന്നിട്ടുള്ളത്. അതായത് കഴിഞ്ഞ രണ്ടു വർഷത്തോളമായി അദ്ദേഹം തന്റെ കാൽപാദത്തിൽ കുപ്പിച്ചില്ലുയാണ് കളിച്ചിട്ടുള്ളത്. കാലിന്റെ മടമ്പിലായിരുന്നു രണ്ട് സെന്റീമീറ്ററോളം വലിപ്പമുള്ള ഒരു ഗ്ലാസിന്റെ കഷ്ണം ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം സർജറി നടത്തിയപ്പോഴാണ് ഇത് കണ്ടതും അത് പുറത്തെടുത്തതും. ഇക്കാര്യം അദ്ദേഹത്തിന്റെ പരിശീലകനായ ഏണസ്റ്റോ വാൽവെർദെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” തുടർച്ചയായി മത്സരങ്ങൾ കളിച്ച് റെക്കോർഡ് സ്വന്തമാക്കിയ താരമാണ് വിവില്യംസ്.കോപ ഡെൽ റേ കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് സെന്റീമീറ്ററോളം വലിപ്പം വരുന്ന കുപ്പിച്ചില്ല് കാലിൽ ഉണ്ടായി കൊണ്ടാണ് ഇതെല്ലാം അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി അദ്ദേഹത്തിന്റെ മടമ്പിനുള്ളിൽ ഈ ഗ്ലാസിന്റെ കഷണം ഉണ്ടായിരുന്നു.ഇനാക്കി തന്നെയാണ് ഇത് വെളിപ്പെടുത്താനുള്ള അനുമതി എനിക്ക് നൽകിയത്. കഴിഞ്ഞ ഏപ്രിൽ ആറാം തീയതി MRI സ്കാൻ നടത്തിയപ്പോഴാണ് ഇത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. രണ്ടു വർഷങ്ങൾക്കു മുൻപ് അദ്ദേഹം കുപ്പിചില്ലിൽ ചവിട്ടിയിരുന്നു.അന്നാണ് ഇത് ഉള്ളിലേക്ക് തറച്ചു കയറിയത്.ഇത് കണ്ടെത്തിയപ്പോൾ ഞാനും ഡോക്ടറും ചിരിക്കുകയാണ് ചെയ്തത്. ഞങ്ങൾക്കിത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല ” ഇതാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.
തന്റെ കാലിൽ നിന്നും പുറത്തെടുത്ത കുപ്പിച്ചില്ലിന്റെ ചിത്രം ഈ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. 29 കാരനായ താരം 251 ലാലിഗ മത്സരങ്ങൾ തുടർച്ചയായി കളിച്ചുകൊണ്ട് റെക്കോർഡ് കുറിച്ച താരമാണ്. 2023 ഇഞ്ചുറി പറ്റിയതോട് ഈ സ്ട്രീക്ക് അവസാനിച്ചത്. ഏതായാലും ഇക്കാര്യം ഫുട്ബോൾ ലോകത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്.