കാര്യങ്ങൾ സങ്കീർണ്ണം,ഒൽമോയുടെ കാര്യത്തിൽ സംഭവിക്കുന്നതെന്ത്?
ഇത്തവണത്തെ യുവേഫ യൂറോ കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു സ്പെയിനിന് വേണ്ടി ഡാനി ഒൽമോ പുറത്തെടുത്തിരുന്നത്. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ തീരുമാനിച്ചിരുന്നു. നിലവിൽ വലിയ രൂപത്തിലുള്ള ശ്രമങ്ങളാണ് ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം ഒരു ഓഫർ അവർ RB ലെയ്പ്സിഗിന് അവർ നൽകിയിരുന്നു.എന്നാൽ ഉടൻതന്നെ ജർമൻ ക്ലബ് അത് നിരസിക്കുകയായിരുന്നു.
രണ്ടാമതും ബാഴ്സലോണ ഒരു ഓഫർ നൽകി. പക്ഷേ അതും ലീപ്സിഗ് നിരസിച്ചിട്ടുണ്ട്.60 മില്യൺ യൂറോ ആണ് ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ അതിൽ പലതും ഇൻസ്റ്റാൾമെന്റ് ആയിക്കൊണ്ട് അടക്കാം എന്നാണ് ബാഴ്സയുടെ വാഗ്ദാനം. ഇത് അംഗീകരിക്കാൻ ജർമ്മൻ ക്ലബ്ബ് തയ്യാറായിട്ടില്ല. മുഴുവൻ തുകയും ഫിക്സഡായി കൊണ്ട് ലഭിക്കണം എന്നുള്ള നിലപാടിലാണ് ലീപ്സിഗ് ഉള്ളത്.അത് അംഗീകരിക്കാൻ ബാഴ്സലോണയും തയ്യാറായിട്ടില്ല.
ചുരുക്കത്തിൽ കാര്യങ്ങൾ സങ്കീർണമാണ്. 60 മില്യൺ യൂറോയോ അതിനു മുകളിലോ ഫിക്സഡായി കൊണ്ട് ലഭിച്ചാൽ മാത്രമേ താരത്തെ കൈവിടുകയുള്ളൂ എന്നുള്ള നിലപാടിലാണ് ഇപ്പോൾ ലീപ്സിഗ് ഉള്ളത്.നേരത്തെ തന്നെ ബാഴ്സ ഈ താരവുമായി എഗ്രിമെന്റിൽ എത്തിയിരുന്നു. ആറു വർഷത്തേക്കുള്ള ഒരു കരാറിലായിരിക്കും അദ്ദേഹം ഒപ്പുവെക്കുക. പക്ഷേ ലീപ്സിഗുമായി ബാഴ്സക്ക് ധാരണയിൽ എത്താൻ കഴിയാത്തത് താരത്തിനും സങ്കടം നൽകുന്ന കാര്യമാണ്.
നിക്കോ വില്യംസിന് വേണ്ടി വലിയ പരിശ്രമങ്ങൾ നടത്തിയവരാണ് ബാഴ്സലോണ. എന്നാൽ ഫലം കാണാതെ പോവുകയായിരുന്നു.ഡാനി ഒൽമോയെ കൂടി ലഭിക്കാതായാൽ ബാഴ്സയിൽ കാര്യങ്ങൾ സങ്കീർണമാക്കും. കാരണം ഈ സമ്മറിൽ ഒരു ട്രാൻസ്ഫർ പോലും പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.നിക്കോയെ വന്നതോടെ ശ്രദ്ധ മുഴുവനായും അവർ ഒൽമോയിലാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.