കായിക ലോകത്തെ ഏറ്റവും വിജയകരമായ ക്ലബ്ബ് ബാഴ്സയാണ്:ലാപോർട്ട!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.രണ്ട് സൗഹൃദ മത്സരങ്ങൾ അവർ കളിച്ചു കഴിഞ്ഞു. രണ്ടിലും വിജയം നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നു.മാഞ്ചസ്റ്റർ സിറ്റി,റയൽ മാഡ്രിഡ് എന്നിവരെയാണ് അവർ പരാജയപ്പെടുത്തിയത്.ഹാൻസി ഫ്ലിക്കിന്റെ കീഴിൽ താരങ്ങൾ നടത്തുന്ന പ്രകടനം ഇപ്പോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്.
ബാഴ്സയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട കഴിഞ്ഞ ദിവസം പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും സക്സസ് ഫുള്ളായ സ്പോർട്സ് ക്ലബ്ബ് എഫ്സി ബാഴ്സലോണയാണ് എന്നാണ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ സൈൻ ചെയ്യാൻ ഇപ്പോഴും ബാഴ്സക്ക് സാധിക്കുമെന്നും ലാപോർട്ട വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലോകത്തെ ഏറ്റവും സക്സസ് ഫുള്ളായ സ്പോർട്സ് ക്ലബ് അത് ബാഴ്സലോണയാണ്.തീർച്ചയായും ഞങ്ങൾക്ക് ഏതെങ്കിലും ഒരു താരത്തെ ആവശ്യമുണ്ടെങ്കിൽ അദ്ദേഹത്തെ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിക്കുക തന്നെ ചെയ്യും. പക്ഷേ ഞങ്ങളുടെ ഫിലോസഫി എന്തെന്നാൽ പ്രതിഭകളെ കണ്ടെത്തുക, യുവ പ്രതിഭകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കി നൽകുക എന്നൊക്കെയാണ് “ഇതാണ് ബാഴ്സലോണയുടെ പ്രസിഡന്റ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സൈനിങ്ങ് പോലും നടത്താത്ത ക്ലബ്ബാണ് ബാഴ്സലോണ.നിക്കോ വില്യംസിന് വേണ്ടി അവർ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ലഭിച്ചിരുന്നില്ല.ഡാനി ഒൽമോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് ഇതുവരെ ഫലം കണ്ടിട്ടില്ല. കൂടുതൽ മികച്ച താരങ്ങളെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപേ ബാഴ്സ സൈൻ ചെയ്യും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.