കസോർല ഇനി സാവിക്ക് കീഴിൽ!

വിയ്യാറയൽ ജേഴ്സി തന്റെ അവസാനമത്സരമായിരുന്നു കസോർല ഇന്നലെ കളിച്ചിരുന്നത്. ഒരവസരത്തിൽ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന് തോന്നിച്ചിടത്ത് നിന്ന് മനക്കരുത്തു കൊണ്ട് ഫുട്ബോളിലേക്ക് മടങ്ങി വന്ന താരമാണ് കസോർല. 2016 ഒക്ടോബറിൽ വലിയ തോതിലുള്ള ഇഞ്ചുറി താരത്തെ പിടികൂടിയിട്ടും താരം തളർന്നില്ല. ഒടുക്കം 2018-ൽ വിയ്യാറയലിലേക്ക് തിരിച്ചെത്തുകയും ഇന്നലെ വരെ മത്സരങ്ങൾ കളിക്കുകയും ചെയ്തു. തിരിച്ചു വരവിൽ 86 മത്സരങ്ങൾ ആണ് താരം കളിച്ചത്. 2019 ജൂണിൽ സ്പെയിൻ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. വിയ്യാറയലിനോട് വിടപഞ്ഞ താരം ഇനി സാവിക്ക് കീഴിലാണ് പന്തു തട്ടുക എന്നറിയിച്ചിരിക്കുകയാണിപ്പോൾ.

സാവി പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബായ അൽ സാദിലേക്കാണ് താരം ചേക്കേറുന്നത്. ക്ലബ് അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻപ് സാവിയും കസോർലയും ഒരുമിച്ച് സ്പെയിൻ ടീമിൽ കളിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുകാരനായ താരം ഇപ്പോഴും മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്. അൽ-സാദിന്റെ പരിശീലകവേഷത്തിൽ ഒരു വർഷം കൂടി സാവി തുടരും. ക്ലബിന് ഖത്തരി സൂപ്പർ കപ്പും ഖത്തർ കപ്പും നേടികൊടുക്കാൻ സാവിക്ക് സാധിച്ചിരുന്നു.” ഞങ്ങൾ സാന്റി കസോർലയുമായി ധാരണയിൽ എത്തിയിരിക്കുന്നു. അദ്ദേഹം ഉടനെ തന്നെ ദോഹയിൽ എത്തുകയും ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യും. താരത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ക്ലബിനൊപ്പം കിരീടങ്ങളും നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു ” ക്ലബ് ട്വിറ്റെറിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *