കഴിഞ്ഞ സമ്മറിൽ ബെയ്ൽ ക്ലബ്‌ വിടാനൊരുങ്ങി, തടസ്സം നിന്നത് റയലെന്ന് ക്രൂസ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ്‌ വിടാൻ ഗാരെത് ബെയ്ൽ തീരുമാനിച്ചിരുന്നുവെന്നും ആദ്യം ഇതിന് സമ്മതിച്ച റയൽ മാഡ്രിഡ്‌ പിന്നീട് തടസ്സമായി നിൽക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി ടോണി ക്രൂസ്. താരത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ്. റയൽ മാഡ്രിഡിലുള്ള എല്ലാവരും അദ്ദേഹത്തിന്റെ അസംതൃപ്തരാണെന്നും ക്ലബ് വിടാൻ അനുവദിക്കാത്തതിൽ അദ്ദേഹം എത്രത്തോളം കോപാകുലനാണെന്ന് എനിക്കറിയില്ലെന്നും ക്രൂസ് കൂട്ടിച്ചേർത്തു.കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ്‌ വിട്ടു ചൈനീസ് ക്ലബായ ജിയാങ്സു സുനിങ്ങിലേക്ക് കൂടുമാറാൻ ഗാരെത് ബെയ്ൽ ഉദ്ദേശിച്ചിരുന്നു എന്നാണ് ക്രൂസിന്റെ വെളിപ്പെടുത്തൽ. തുടക്കത്തിൽ റയൽ മാഡ്രിഡ്‌ ഇതിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് റയൽ മാഡ്രിഡ്‌ അനുവദിക്കാതിരിക്കുകയായിരുന്നു.ഇതായിരിക്കാം ബെയ്‌ലിനെ ഇപ്പോഴും ദേഷ്യം പിടിപ്പിക്കുന്ന കാര്യമെന്നാണ് ക്രൂസിന്റെ കണ്ടെത്തൽ.

” അദ്ദേഹത്തിന്റെ ഈ സാഹചര്യം എല്ലാവരെയും അസംതൃപ്തരാക്കുന്ന ഒന്നാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ്‌ വിടാൻ ബെയ്ൽ ക്ലബിനോട് സമ്മതം ആവിശ്യപ്പെട്ടിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. തുടക്കത്തിൽ സമ്മതം അറിയിച്ച റയൽ മാഡ്രിഡ്‌ പിന്നീട് നിരസിക്കുകയായിരുന്നു. അതിനെ കുറിച്ച് അദ്ദേഹം ഇപ്പോഴും കോപാകുലനാണോ എന്ന കാര്യത്തെ കുറിച്ച് എനിക്കറിയില്ല. ഇതൊരു ബുദ്ദിമുട്ടേറിയ വിഷയമാണ് ” ക്രൂസ് പറഞ്ഞു. ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിന് ഏറെ തലവേദന സൃഷ്ടിക്കുന്ന താരമാണ് ഗാരെത് ബെയ്ൽ. താരത്തെയും ജെയിംസ് റോഡ്രിഗസിനെയും വിൽക്കണമെന്ന് സിദാൻ ക്ലബിനോട് ആവിശ്യപ്പെട്ടിരുന്നു. എന്നാൽ താരം ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും മാഡ്രിഡിൽ ജീവിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഏജന്റ് ബിബിസി സ്പോർട്സിനോട് പറഞ്ഞത്. ഈ സീസണിൽ കേവലം ഇരുപത് മത്സരത്തിൽ മാത്രമാണ് ബെയ്ലിന് ഇറങ്ങാൻ സാധിച്ചത്. റയൽ മാഡ്രിഡിന് വേണ്ടി 201 മത്സരങ്ങൾ കളിച്ച ബെയ്ൽ 105 ഗോളുകൾ നേടിയിട്ടുണ്ട്. നാലു ഫൈനലുകളിൽ നേടിയ ഗോളുകളും ഇതിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *