കഴിഞ്ഞ രണ്ട് എൽ ക്ലാസ്സിക്കോകളിലെ തന്ത്രം തന്നെയാണ് പ്രയോഗിച്ചത് :ആഞ്ചലോട്ടി
ഇന്നലെ കോപ ഡെൽ റേയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ അവരുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കരിം ബെൻസിമയും വിനീഷ്യസ് ജൂനിയറുമാണ് റയലിനു വേണ്ടി തിളങ്ങിയത്. ഇതോടെ ബാഴ്സ കോപ ഡെൽ റേയിൽ നിന്ന് പുറത്താവുകയും ചെയ്തു.
ഈ മത്സരത്തിനുശേഷം റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി മത്സരത്തിലെ ടാക്ടിക്സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ രണ്ട് എൽ ക്ലാസിക്കോകളിലും പ്രയോഗിച്ച ടാക്ടിക്സ് തന്നെയാണ് ഇവിടെയും പ്രയോഗിച്ചത് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാനേജിംഗ് മാഡ്രിഡ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ancelotti: “Tomorrow will be a day off.”
— TC (@totalcristiano) April 5, 2023
The players reaction. 😭
pic.twitter.com/X1KmeQcEbk
” ഇത് ഒരു കമ്പ്ലീറ്റ് പ്രകടനമാണ്.ആദ്യപകുതിയിൽ ഞങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത് ഞങ്ങൾ മാനേജ് ചെയ്തു.ഞങ്ങൾ നേടിയ ആദ്യ ഗോളാണ് മത്സരത്തെ മാറ്റിമറിച്ചത്. അതിനുശേഷം ഒരുപാട് അപകടകരമായ അവസരങ്ങൾ ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ച് എൽ ക്ലാസിക്കോ മത്സരങ്ങൾ പരാജയപ്പെട്ടിട്ട് പോലും ഞങ്ങളുടെ ആത്മവിശ്വാസം നഷ്ടമായിരുന്നില്ല. കഴിഞ്ഞ രണ്ട് എൽ ക്ലാസിക്കോകളിലെ അതേ ടാക്റ്റിക്സ് തന്നെയാണ് ഈ മത്സരത്തിലും ഞങ്ങൾ പുറത്തെടുത്തത്.ഞങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.ആദ്യ ഗോൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരം ചെയ്തു. അതുകൊണ്ടാണ് രണ്ടാം പകുതിയിൽ ഞങ്ങൾക്ക് കളി പിടിക്കാൻ കഴിഞ്ഞത് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച മൂന്ന് എൽ ക്ലാസ്സിക്കോ മത്സരങ്ങളിലും റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ ഒരു മികച്ച വിജയം റയലിനെ സംബന്ധിച്ചിടത്തോളവും പരിശീലകനെ സംബന്ധിച്ചിടത്തോളവും അത്യാവശ്യമായിരുന്നു.അത്തരത്തിലുള്ള ഒരു വിജയമാണ് ഇപ്പോൾ റയൽ മാഡ്രിഡിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.