കളി തോറ്റാൽ കുറ്റപ്പെടുത്താനെളുപ്പമുള്ള വ്യക്തിയാണ് താൻ, വേദനയോടെ ഗ്രീസ്‌മാൻ പറയുന്നു !

എഫ്സി ബാഴ്സലോണ ഒരു മത്സരം തോറ്റു കഴിഞ്ഞാൽ എല്ലാവർക്കും കുറ്റപ്പെടുത്താൻ എളുപ്പമുള്ള വ്യക്തിയാണെന്ന് താനെന്ന് അന്റോയിൻ ഗ്രീസ്‌മാൻ. മൂന്ന് പരിശീലകരും കോവിഡ് പ്രതിസന്ധികളുമൊക്കെയായി വളരെയധികം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് താൻ കടന്നു പോവുന്നതെന്നും ഗ്രീസ്‌മാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വൽഡാനോക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഗ്രീസ്‌മാൻ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. നിലവിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് അന്റോയിൻ ഗ്രീസ്മാന് ബാഴ്സയിൽ നേരിടേണ്ടി വരുന്നത്.

” ഞാൻ വിമർശനങ്ങളെ സ്വീകരിക്കുന്നു. എന്തെന്നാൽ നിങ്ങൾ മികച്ച ഗ്രീസ്മാനെയല്ല ഇപ്പോൾ കാണുന്നത്. ഞങ്ങൾ തോറ്റാൽ കുറ്റപ്പെടുത്താൻ എളുപ്പമുള്ള വ്യക്തിയാണ് ഞാൻ. എന്തെന്നാൽ ഞാൻ അതിനെ കുറിച്ച് സംസാരിക്കാറില്ല. എന്റെ ആളുകളെ സംസാരിക്കാൻ വിടാറുമില്ല. മറ്റൊരു ടീമിൽ നിന്നും ബാഴ്‌സയിൽ എത്തിയ ശേഷം മൂന്ന് പരിശീലകരെയും ഒരു പാന്റമിക്കിനെയും അഭിമുഖീകരിക്കേണ്ടി വരിക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒന്നാണ്. എനിക്ക് എന്റെ സഹതാരങ്ങളുമായി ഇനിയും അഡാപ്റ്റ് ചെയ്യാനുണ്ട്. മൂന്ന് പരിശീലകർ, മൂന്ന് സിസ്റ്റങ്ങൾ ഇതൊക്കെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. എന്റേത് ഒരു മികച്ച സൈനിങ് ആയിരുന്നോ അല്ലയോ എന്ന കാര്യത്തിലുള്ള പ്രതികരണങ്ങൾ കേട്ട് മടുത്തു. കളത്തിനകത്ത് മാത്രം ശ്രദ്ദിക്കാനാണ് ഞാൻ ശ്രമിക്കുന്നത് ” ഗ്രീസ്‌മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *